ധനമന്ത്രി ബജറ്റ് ഒരുക്കുകയാണ്, വിഴിഞ്ഞം കടപ്പുറത്തിരുന്ന്...

By Asianet NewsFirst Published Jun 21, 2016, 4:38 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വരുന്ന എട്ടാം തിയതി നിയമസഭയില്‍ അവതരിപ്പിക്കപ്പെടുകയാണ്. പുതിയ സര്‍ക്കാറിന്റെ ആദ്യ ബജറ്റായതുകൊണ്ടുതന്നെ ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് മലയാളി ബജറ്റ് ദിനത്തിനു കാത്തിരിക്കുന്നത്. വിഴിഞ്ഞത്തെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലിരുന്നാണു ഡോ. തോമസ് ഐസക് കേരളത്തിന്റെ ബജറ്റ് പ്രസംഗവും അനുബന്ധ രേഖകളും തയാറാക്കുന്നത്.

ദില്ലിയില്‍നിന്ന് ഇന്നലെ രാവിലെയാണു തോമസ് ഐസക് തിരുവനന്തപുരത്തേക്കു തിരിച്ചെത്തിയത്. ബജറ്റ് പ്രസംഗത്തിന്റെ രൂപരേഖ ഇന്നലെത്തന്നെ തയാറാക്കി. അധികച്ചെലവ് എത്രയെന്നും അതിനു പണം എങ്ങനെ കണ്ടെത്തുമെന്നുമൊക്കെ ഡോ. ഐസക് മനസില്‍ ഏകദേശ ധാരണയുണ്ടാക്കിയിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായി തള്ളിക്കളയാതെയാകും ഡോ. ഐസക്കും ബജറ്റ് തയാറാക്കുക. ബജറ്റ് എസ്റ്റിമേറ്റുകളിലും മാറ്റമുണ്ടാകില്ല. സമയക്കുറവുതന്നെ കാരണം. എങ്കിലും പുതിയ സര്‍ക്കാറിന്റേതെന്നു പറയാവുന്ന ചില പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും.

ബജറ്റ് അവതരണത്തിനു മുന്‍പ് ഡോ. ഐസക്കനു മറ്റൊരു ഉദ്യമംകൂടിയുണ്ട്. സര്‍ക്കാറിന്റെ സാമ്പത്തികാവസ്ഥ സംബന്ധിച്ച ധവളപത്രം പുറത്തിറക്കം. 30നെങ്കിലും ധവളപത്രം പുറത്തിറക്കാമെന്ന പ്രതീക്ഷയിലാണു ധനമന്ത്രി.

click me!