ലക്ഷ്യം 50,000 കോടിയുടെ വിഭവ സമാഹരണം

By Asianet NewsFirst Published Jun 21, 2016, 5:19 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാന വികസനം ലക്ഷ്യംവച്ചുള്ള 50,000 കോടി രൂപയുടെ വിഭവ സമാഹരണമാണു പുതിയ സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം. ഇതു മുന്‍നിര്‍ത്തിയുള്ള ബജറ്റാകും ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കുക.

വിഭവ സമാഹരണം ഏതൊക്കെ രീതികളിലാകുമെന്നതു സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശമുണ്ടായേക്കുമെന്നാണു സൂചന. ഇതു സംബന്ധിച്ച ചര്‍ച്ചകളിലാണ് ധനമന്ത്രിയും ഉദ്യോഗസ്ഥ സംഘവും. കേരളത്തിന്റെ ധനസ്ഥിതി ഇതേ രീതിയില്‍ തുടരില്ലെന്നും, നിര്‍മാണ പ്രവ‍ൃത്തികളുടെ ബില്ലുകള്‍ വരുമ്പോള്‍ ധനസ്ഥിതി ശരിയാകുമെന്നും ഡോ. തോമസ് ഐസക് പറയുന്നു.

കഴിഞ്ഞ സര്‍ക്കാറിന്റെ ബജറ്റ് എസ്റ്റിമേറ്റുകളില്‍ ഒരു കാര്യവും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ബജറ്റ് പ്രസംഗത്തിലെ വികസന സ്കീമുകളൊന്നുമുണ്ടാകില്ല. റവന്യ കമ്മി ഇനിയും വര്‍ധിപ്പിക്കുന്ന നടപടികളൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

click me!