ആയുർവേദത്തിന്റെ തലസ്ഥാനം

Web Desk |  
Published : Apr 24, 2018, 12:45 PM ISTUpdated : Jun 29, 2018, 04:11 PM IST
ആയുർവേദത്തിന്റെ തലസ്ഥാനം

Synopsis

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൃത്യമായി പറഞ്ഞാല്‍ 1902ല്‍ ആണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് വൈദ്യരത്‌നം പി.എസ്. വാരിയര്‍ തുടക്കമിട്ടത്.

ആയുര്‍രേഖ...  ദീര്‍ഘായുസ്സിന്റെ, ആരോഗ്യത്തിന്റെ, വഴികാണിച്ചുതരുന്ന രേഖ.  രോഗമുക്തിയും ആരോഗ്യസംരക്ഷണവും എല്ലാ വൈദ്യശാസ്ത്രവും ഒരുപോലെ ലക്ഷ്യമാക്കുന്ന കാര്യങ്ങളാണ്.  രോഗമുക്തവും ആരോഗ്യസമ്പന്നവുമായ ഒരു ജീവിതമാണ് ആയുര്‍വേദം വിഭാവനം ചെയ്യുന്നത്.

ആരോഗ്യത്തോടെ ജീവിക്കാന്‍, രോഗങ്ങളെ അകറ്റാന്‍ ഉദ്ദേശിച്ച് ആയുര്‍വേദത്തില്‍ പരമ്പരാഗതമായ ചിട്ടകളും മരുന്നുകളുമുണ്ട്.  സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്നതാണ് വിശിഷ്ടമായ പല മരുന്നുകളും.

ആ വിധത്തിലുള്ള 11 ആയുര്‍വേദ മരുന്നുകളും, അവയുടെ നിര്‍മാണവും, ഉപയോഗവും, ഗുണവും വിശദീകരിക്കുകയാണ് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍.  ശാസ്ത്രവിധിപ്രകാരം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ തയ്യാറാക്കുന്ന ചില മരുന്നുകളാണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്.

ആയുര്‍വേദമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യമെത്തുന്ന പേരാണ് കോട്ടയ്ക്കല്‍.  ആധുനിക ആയുര്‍വേദത്തിന്റെ തലസ്ഥാനമെന്ന് കോട്ടയ്ക്കലിനെ വിശേഷിപ്പിക്കാം.  ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയുര്‍വേദ ചികിത്സയ്ക്കായി വന്നെത്തുന്ന നഗരം.  കോട്ടയ്ക്കല്‍ നഗരത്തെ ഈ പ്രശസ്തിയിലേക്ക് നയിച്ചത് കോട്ടയ്ക്കല്‍  ആര്യവൈദ്യശാലയാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, 1902-ല്‍ ആണ് വൈദ്യരത്‌നം പി.എസ്. വാരിയര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സ്ഥാപിച്ചത്.  പാരമ്പര്യ ഗുരുകുലസമ്പ്രദായത്തില്‍ ആയുര്‍വേദം പഠിച്ചശേഷം അദ്ദേഹം അലോപ്പതിശാസ്ത്രത്തിലും പ്രാവീണ്യം നേടി.  ഈ ഒരു പശ്ചാത്തലത്തിലാണ് പി.എസ്. വാരിയര്‍ വൈദ്യശാല തുടങ്ങിയത്.  രോഗികള്‍ക്ക് ശാസ്ത്രീയമായ ഗുണനിലവാരം ഉറപ്പുവരുത്തിയ മരുന്നുകള്‍ വിശ്വാസപൂര്‍വം ലഭ്യമാക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

അഞ്ഞൂറിലേറെ ഔഷധങ്ങളാണ് ആര്യവൈദ്യശാല നിര്‍മിച്ചുവരുന്നത്.  ശാസ്ത്രഗ്രന്ഥങ്ങളില്‍ പറയുന്ന അനവധി മരുന്നുകളും പുതിയ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളോടുകൂടിയ മറ്റു മരുന്നുകളും ഇതിലുണ്ട്.  ഇരുപത്തൊമ്പതു ബ്രാഞ്ചുകളിലും ആയിരത്തറനൂറിലേറെ ഡീലര്‍ഷിപ്പുകളിലുമായി രാജ്യത്തുടനീളം ഈ മരുന്നുകള്‍ ലഭ്യമാണ്.  ഏങജ അംഗീകാരമുള്ളതും ഗുണനിലവാരക്രമീകരണമുള്ളതുമായ മൂന്നു ഫാക്ടറികളിലായി ഇവ നിര്‍മിയ്ക്കുന്നു.

ച്യവനപ്രാശം, കുങ്കുമാദി തൈലം, ദശമൂലാരിഷ്ടം, ധാന്വന്തരം, ഇന്ദുകാന്തഘൃതം, ക്ഷീരബല, ഗന്ധതൈലം എന്നിവ അതില്‍ ചിലത് മാത്രമാണ്.  ആയുര്‍വേദശാസ്ത്രവിധികളിലൂന്നിയാണ് ഈ മരുന്നുകള്‍ നിര്‍മിയ്ക്കുന്നത്.  

മരുന്നുനിര്‍മാണത്തിനുപുറമെ പഞ്ചകര്‍മം തുടങ്ങിയ അടിസ്ഥാനചികിത്സകള്‍ ലഭ്യമായ നാല് ആശുപത്രികളും വൈദ്യശാല നടത്തിവരുന്നു. ഡോ. പി.കെ. വാരിയരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ്‌ബോര്‍ഡ് ആണ് ആര്യവൈദ്യശാലയുടെ ഭാഗധേയം നിശ്ചയിയ്ക്കുന്നത്. 

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

പ്രിയപ്പെട്ടവരുടെ പഴയ ചിത്രങ്ങൾ അടിപൊളി ക്വാളിറ്റിയോടെ റീസ്റ്റോർ ചെയ്യാം; ഫോട്ടോഗ്രഫിയിൽ എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ പാരമൗണ്ട് സ്റ്റുഡിയോ
50 ബില്യൺ ഡോളർ നിക്ഷേപം, ഗ്ലോബൽ സൗത്തിൽ എഐ തരം​ഗം സൃഷ്ടിക്കാൻ മൈക്രോസോഫ്റ്റ്