ഐഡിബിഐ ബാങ്കിന്‍റെ 43 ശതമാനം ഓഹരികള്‍ വാങ്ങാന്‍ എൽഐസി

By Web DeskFirst Published Jun 23, 2018, 8:25 PM IST
Highlights
  • 10,500 കോടിക്കാണ് ഇടപാട് നടക്കുക.

ദില്ലി:  പൊതുമേഖലാ വാണിജ്യ ബാങ്കായ ഐഡിബിഐ ബാങ്കിന്‍റെ ഓഹരികൾ എൽഐസി വാങ്ങുന്നു. വൻ സാമ്പത്തിക ബാധ്യത നേരിടുന്ന ഐഡിബിഐ ബാങ്കിന്റെ 43  ശതമാനം ഓഹരികളാണ് എൽഐസി വാങ്ങുന്നത്. നിലവിൽ ബാങ്കിൽ 10 ശതമാനം ഓഹരി പങ്കാളിത്തമുള്ള എൽഐസിക്ക് 43 ശതമാനം ഓഹരികൾ കൂടി വിൽക്കുന്നതോടെ ബാങ്കിന്റെ നിയന്ത്രണം എൽഐസിക്കാകും.

10,500 കോടിക്കാണ് ഇടപാട് നടക്കുക. ഐഡിബിഐ ബാങ്കിലെ ഓഹരി പങ്കാളിത്തം ഏറ്റെടുക്കുന്നതിനുള്ള പ്രത്യേക നിർദേശത്തിനായി എൽഐസി സർക്കാരിന്‍റെ അംഗീകാരം തേടിയിട്ടുണ്ട്. നേരത്തെ ഐഡിബിഐ ഉൾപ്പെടെയുള്ള നാല് പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും ഇത് നടന്നിരുന്നില്ല. ഇടപാട് പൂർത്തിയായാൽ ബാങ്കിംഗ് മേഖലയിൽ കൂടി എൽഐസി ചുവട് ഉറപ്പിക്കും.

click me!