ആഡംബരത്തിന്റെ 'മഹാരാജ' കേരളത്തിലെത്തുന്നു; തിരുവനന്തപുരം- മുംബൈ ടിക്കറ്റ് നിരക്ക് 5 ലക്ഷം രൂപ

By Web DeskFirst Published May 21, 2017, 9:59 PM IST
Highlights

ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ആഡംബര ട്രെയിന്‍ ‘മഹാരാജ എക്‌സ്‌പ്രസ്സ്’ കേരളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മുംബൈയിലെത്തുന്ന ട്രെയിന്‍റെ ടിക്കറ്റ് നിരക്ക് അഞ്ച് ലക്ഷം രൂപയാണ്. പ്രത്യേക ഓഫറിലൂടെ നിലവില്‍ അഞ്ച് ലക്ഷം രൂപയ്‌ക്ക് രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം.

പേര് സൂചിപ്പിക്കും പോലെ രാജകീയമാണ് മഹാരാജാ എക്‌സ്‍പ്രസിലെ യാത്ര. സെവന്‍ സ്റ്റാര്‍ സൗകര്യങ്ങള്‍ അനുഭവിച്ച് പത്ത് ദിവസം ട്രെയിനില്‍ യാത്ര ചെയ്യാം. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നിന്നാണ് മഹാരാജാ എക്‌സ്‍പ്രസ് യാത്ര തുടങ്ങുന്നത്. ചെട്ടിനാട്, മഹാബലിപുരം, മൈസൂരു, ഹംപി, ഗോവ വഴി ട്രെയിന്‍ മുംബൈയിലെത്തും. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഡീലക്‌സ് ക്യാബിനാണ് ട്രെയിനില്‍ യാത്രികര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ആകെ 88 പേര്‍ക്ക് മഹാരാജാ എക്‌സ്‍പ്രസില്‍ യാത്ര ചെയ്യാന്‍ കഴിയുന്നത്. യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും സൗജന്യമാണ്. ലോകത്തെ വിവിധ രാജ്യങ്ങളിലെ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുന്ന  ഭക്ഷണശാലയും ട്രെയിനിലുണ്ട്. അഞ്ച് ലക്ഷം രൂപയാണ് ട്രെയിനിലെ ടിക്കറ്റ് നിരക്ക്. എന്നാല്‍ ഐ.ആര്‍.സി.ടി.സിയുടെ പ്രത്യേക ഓഫറിലൂടെ ബുക്ക് ചെയ്താന്‍ ഇപ്പോള്‍ അഞ്ച് ലക്ഷം രൂപയ്‌ക്ക് രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. 36,243 രൂപയ്‌ക്ക് ഒരു ദിവസത്തെ ഭാഗിക യാത്ര നടത്താനും സൗകര്യമുണ്ട്. 2010ല്‍ സര്‍വ്വീസ് തുടങ്ങിയ മഹാരാജ എക്‌സ്‍പ്രസിലെ ഭൂരിപക്ഷം യാത്രക്കാരും വിദേശികളാണ്. ആഭ്യന്തര യാത്രക്കാരെ കൂടുതല്‍ ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റ് നിരക്കിലെ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 
 

click me!