മനുഷ്യരാശിക്ക് മുഴുവൻ ഭീഷണി; എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന് മുന്നറിയിപ്പ്, ഓഹരി വിപണിയില്‍ കൂപ്പുകുത്തി എഐ കമ്പനികള്‍

Published : Sep 14, 2026, 03:41 PM IST
Artificial Intelligence

Synopsis

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിക്ക് ഭീഷണിയാകുമെന്ന് പ്രമുഖ എഐ കമ്പനികളുടെ സിഇഒമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ പ്രസ്താവനയെത്തുടര്‍ന്ന് ഏഷ്യന്‍ ഓഹരി വിപണിയില്‍ എഐയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികള്‍ക്ക് കനത്ത തകര്‍ച്ചയുണ്ടായി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിക്ക് തന്നെ വലിയ ഭീഷണിയായേക്കാമെന്ന് മുന്നറിയിപ്പ്. എഐ സാങ്കേതികവിദ്യയുടെ വികസനം ഈ വേഗത്തില്‍ മുന്നോട്ട് പോയാല്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ലോകത്തെ മുന്‍നിര എഐ കമ്പനികളുടെ സിഇഒമാര്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ ഇന്ന് ഏഷ്യന്‍ ഓഹരി വിപണിയില്‍ എഐയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളില്‍ വന്‍ തകര്‍ച്ചയാണുണ്ടായത്.

ഭീഷണിയായി എഐ, പിന്തുണച്ച് മസ്‌കും ആള്‍ട്ട്മാനും

ആറ് മുതല്‍ 12 മാസത്തിനുള്ളില്‍ എഐ ഏജന്റുകള്‍ ഇന്റര്‍നെറ്റ് മുഴുവന്‍ കൈയടക്കാന്‍ സാധ്യതയുണ്ടെന്നും ഇത് കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ് പറഞ്ഞു. അതിനാല്‍ എഐ മോഡലുകളുടെ നിര്‍മാണം കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സ്എഐ മേധാവി ഇലോണ്‍ മസ്‌ക്, ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ എന്നിവര്‍ ഈ അഭിപ്രായത്തോട് യോജിച്ചു. സുരക്ഷാ കാരണങ്ങളെത്തുടര്‍ന്ന് ഈ വര്‍ഷം ഓപ്പണ്‍എഐയുടെ ഐപിഒ ഉണ്ടാകില്ലെന്നും സാം ആള്‍ട്ട്മാന്‍ വ്യക്തമാക്കി.

ഓഹരി വിപണിയിലെ വന്‍ വീഴ്ച

സിഇഒമാരുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെ വിപണിയില്‍ വന്‍ വില്‍പന സമ്മര്‍ദമാണ് ഉണ്ടായത്. നാസ്ഡാക് ഫ്യൂച്ചേഴ്‌സ് 1.3 ശതമാനം ഇടിഞ്ഞു. ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍എഐയില്‍ നിക്ഷേപമുള്ള ജപ്പാനിലെ സോഫ്റ്റ്ബാങ്കിന്റെ ഓഹരികള്‍ 13.2 ശതമാനമാണ് ഇടിഞ്ഞത്. ജാപ്പനീസ് കമ്പനികളായ കിയോക്‌സിയ 9.8 ശതമാനവും ടോക്കിയോ ഇലക്ട്രോണ്‍ 3.7 ശതമാനവും ഇടിവ് നേരിട്ടു.

തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനി (1.2%), ദക്ഷിണ കൊറിയന്‍ കമ്പനികളായ എസ്.കെ ഹൈനിക്‌സ് (5.3%), സാംസങ് ഇലക്ട്രോണിക്‌സ് (3.7%) എന്നിവയുടെ ഓഹരികളും കൂപ്പുകുത്തി. ചൈനീസ് വിപണിയില്‍ സിഎക്‌സ്എംടി (3.6%), സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ (2.6%) എന്നിവയ്ക്കും, ഹോങ്കോങ്ങില്‍ സോങ്ജി ഇന്നോലൈറ്റ് (6.7%), മിനിമാക്‌സ് (7.8%), സെഡ്.എഐ (10.5%) എന്നീ കമ്പനികള്‍ക്കും കനത്ത നഷ്ടമുണ്ടായി.

PREV
Read more Articles on
click me!

Recommended Stories

ടാറ്റ ഗ്രൂപ്പിൻ്റെ മാതൃകമ്പനി ടാറ്റ സൺസിന് തിരിച്ചടി; എൻബിഎഫ്‌സി ലൈസൻസ് റദ്ദാക്കില്ല; ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടി വരും
ദില്ലിയിൽ ഒരു രാത്രിക്ക് വാടക രണ്ടര ലക്ഷം വരെ! ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് ആഡംബര ഹോട്ടലുകള്‍ക്ക് വന്‍ ഡിമാന്‍ഡ്