ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഐപിഒയ്ക്ക് ഈ മാസം സാധ്യത

By Web TeamFirst Published Dec 10, 2020, 8:46 PM IST
Highlights

ഇതാദ്യമായാണ് ഒരു റെയില്‍വേ എന്‍ബിഎഫ്‌സി ഐപിഒ നടത്തുന്നത്.

ദില്ലി: ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (ഐആര്‍എഫ്‌സി) 4,600 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഈ മാസം അവസാനം നടത്തിയേക്കും. ഇതാദ്യമായാണ് ഒരു റെയില്‍വേ എന്‍ബിഎഫ്‌സി ഐപിഒ നടത്തുന്നത്.

ഈ മാസം മൂന്നാം ആഴ്ചയോടെ ഐപിഒ ഉണ്ടാകാനാണ് സാധ്യതയെന്നും വിപണി അനുകൂലമല്ലെങ്കില്‍ ജനുവരി ആദ്യ വാരത്തിലോ രണ്ടാം വാരത്തിലോ നടത്തിയേക്കുമെന്നും ഐആര്‍എഫ്‌സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അമിതാഭ് ബാനര്‍ജി പറഞ്ഞു.

കമ്പനി ആങ്കര്‍ നിക്ഷേപവും ലക്ഷ്യമിടുന്നുണ്ട്. മറ്റു നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതു കൂടിയായിരിക്കും ആങ്കര്‍ നിക്ഷേപങ്ങള്‍. 118.20 കോടി പുതിയ ഓഹരികള്‍ ഉള്‍പ്പെടെ 178.20 കോടി ഓഹരികളുടേതായിരിക്കും ഐപിഒ എന്നാണ് കമ്പനി സമര്‍പ്പിച്ചിരുന്ന കരട് നിര്‍ദ്ദേശങ്ങളിൽ സൂചിപ്പിക്കുന്നത്.

click me!