മുഹൂർത്ത വ്യാപാരം ഇന്ന്, ഓഹരി വിപണി ഒരു മണിക്കൂർ തുറക്കും; തയ്യാറായി നിക്ഷേപകർ

Published : Oct 21, 2025, 11:56 AM IST
Share Market

Synopsis

സാധാരണ ദീപാവലി ദിനത്തിൽ വൈകുന്നേരമാണ് മുഹൂർത്ത വ്യാപാരം നടക്കാറുള്ളത്. എന്നാൽ ഇത്തവണ ഇത് വൈകി. ദീപാവലി കഴിഞ്ഞ്, ഇന്ന് ഉച്ചയ്ക്കാണ് മുഹൂർത്ത വ്യാപാരം നടക്കുക. 

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇ, എൻഎസ്ഇ, എംസിഎക്സ്, എൻസിഡിഇഎക്സ് എന്നിവയിൽ ഇന്ന് മുഹൂർത്ത വ്യാപാരം നടക്കും. സാധാരണ ദീപാവലി ദിനത്തിൽ വൈകുന്നേരമാണ് മുഹൂർത്ത വ്യാപാരം നടക്കാറുള്ളത്. എന്നാൽ ഇത്തവണ ഇത് വൈകി. ദീപാവലി കഴിഞ്ഞ്, ഇന്ന് ഉച്ചയ്ക്കാണ് മുഹൂർത്ത വ്യാപാരം നടക്കുക. ഇന്ന് ഓഹരി വിപണി അവധിയാണെങ്കിലും ഒരു മണിക്കൂർ വിപണി പ്രവർത്തിക്കും.

മുഹൂർത്ത വ്യാപാര സമയം

ഒക്ടോബർ 21 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം 1.45 മുതൽ 2.45 വരെയാണ് മുഹൂർത്ത വ്യാപാരം നടക്കുക. ഇതിൽ 1.30 മുതൽ 1.45 വരെയുള്ള സമയം പ്രീ-ഓപ്പൺ സെഷനാണ്. അതായത്, സാധാരണ ട്രേഡിങ് 1.45 മുതൽ ആരംഭിച്ച് 2.30ന് അവസാനിക്കും. പൊതുവെ വൈകുന്നേരമാണ് മുഹൂർത്ത വ്യാപാരം നടക്കാറുള്ളത്. എന്നാൽ ഇത്തവണ ഇത് നേരത്തെയാണ്. തൊട്ടടുത്ത ദിവസം, ഒക്ടോബർ 23 ബലിപ്രതിപാദ പ്രമാണിച്ച് ബുധനാഴ്ച്ചയും ഓഹരി വിപണിക്ക് അവധിയായിരിക്കും

എന്താണ് മുഹൂർത്ത വ്യാപാരം?

നിക്ഷേപത്തിന് അനുയോജ്യമായ സമയമായി മുഹൂർത്ത വ്യാപാരം പരിഗണിക്കപ്പെടുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1957 മുതലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 1992 മുതലും മുഹൂർത്ത വ്യാപാരത്തിന് വേദിയൊരുക്കുന്നുണ്ട്. പുതിയ സംവത് വർഷത്തിന്റെ തുടക്കമെന്ന നിലയിൽ ശുഭ മുഹൂർത്തമായി പരിഗണിക്കുന്ന മുഹൂർത്ത വ്യാപാരത്തിന് ഇന്ത്യയിൽ പ്രാധാന്യമുണ്ട്. ‍മറ്റേതൊരു ട്രെഡിങ് ദിവസത്തെയും പോലെ തന്നെയാണ് മുഹൂർത്ത വ്യാപാരവും നടക്കുക. പക്ഷെ സമയം 1 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു എന്നതാണ് വ്യത്യാസം.

നാൾ വഴികൾ

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, അതായത് 2014 ദീപാവലി മുതൽ 2025 ദീപാവലി വരെ, മൂഹൂർത്ത വ്യാപാരങ്ങളിൽ നിഫ്റ്റി 50 സൂചിക ശരാശരി 12-15% വാർഷിക വരുമാനം നേടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഇന്ത്യൻ ഓഹരി വിപണി നേരിയ നേട്ടങ്ങളാണ് കൈവരിച്ചത്. നിഫ്റ്റി 50 സൂചിക ഏകദേശം 5 ശതമാനവും, സെൻസെക്സ് ഏകദേശം 4 ശതമാനവും ഉയർന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ പ്രകടനം താരതമ്യേന മങ്ങിയതായിരുന്നു,

 

PREV
Read more Articles on
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍