പെട്രോൾ വില ലിറ്ററിന് 5 രൂപ കൂട്ടി, ഡീസൽ വില മൂന്ന് രൂപയും വർധിപ്പിച്ചു; തീരുമാനം രാജ്യത്തെ പ്രമുഖ കമ്പനിയായ നയരയുടേത്

Published : Oct 04, 2026, 02:10 AM IST
fuel

Synopsis

റഷ്യൻ ക്രൂഡോയിൽ വിതരണത്തിലെ മാറ്റങ്ങളും ആഗോള പ്രതിസന്ധിയും കാരണം നയാര എനർജി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികൾ വില മാറ്റമില്ലാതെ തുടരുമ്പോഴാണ് അയ്യായിരത്തിലധികം പമ്പുകളുള്ള നയാരയുടെ ഈ തീരുമാനം. ഇത് മറ്റ് ഇന്ധന വിതരണക്കാരെയും സ്വാധീനിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു.

ദില്ലി: രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പെട്രോൾ ലീറ്ററിന് അഞ്ച് രൂപയും ഡീസൽ ലീറ്ററിന് മൂന്ന് രൂപയുമാണ് കമ്പനി വർദ്ധിപ്പിച്ചത്. റഷ്യൻ ക്രൂഡോയിൽ വിതരണത്തിലുണ്ടായ മാറ്റങ്ങളും ആഗോള വിപണിയിലെ പ്രതിസന്ധികളും ചൂണ്ടിക്കാണിച്ചാണ് ഈ വിലവർദ്ധനവ്.

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ഇന്ധനവില മാറ്റമില്ലാതെ തുടരുമ്പോഴാണ് സ്വകാര്യ മേഖലയിലെ പ്രധാന കമ്പനിയായ നയാര വില കൂട്ടിയിരിക്കുന്നത്. വിലവർദ്ധനവ് പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തുടനീളമുള്ള നയാരയുടെ ഇന്ധന പമ്പുകളിൽ പെട്രോളിനും ഡീസലിനും കൂടുതൽ തുക നൽകേണ്ടി വരും. രാജ്യത്ത് അയ്യായിരത്തിലധികം ഇന്ധന ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനിയാണ് നയാര എനർജി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനാണ് വില വർദ്ധിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു. സ്വകാര്യ കമ്പനിയുടെ ഈ തീരുമാനം മറ്റ് ഇന്ധന വിതരണക്കാരെയും സ്വാധീനിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

സ്വകാര്യ കമ്പനിയുടെ ഈ തീരുമാനം മറ്റ് ഇന്ധന വിതരണക്കാരെയും സ്വാധീനിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ടിവി, വാഷിങ് മെഷീൻ, എസി....; വീട്ടുപകരണങ്ങളുടെ വില ഒക്ടോബർ ഒന്നിന് ശേഷം വർധിപ്പിച്ചേക്കും; കാരണം വ്യക്തമാക്കി കമ്പനികൾ
യൂട്യൂബ് ഷോപ്പിങ്ങിൽ വൻ മാറ്റങ്ങൾ; ഇന്ത്യയിലെ ക്രിയേറ്റർമാർക്കായി പുതിയ എഐ ടൂളുകളും