ആഗോള ഭീമനെ നയിക്കാൻ വീണ്ടും ഇന്ത്യാക്കാരൻ; ബിസിനസ് ലോകത്ത് അഭിമാന നേട്ടവുമായി ശേലേഷ് ജെജുരികർ; പി&ജിയുടെ അടുത്ത സിഇഒ

Published : Jul 30, 2025, 04:41 AM IST
shailesh jejurikar

Synopsis

എഫ്എംസിജി സെക്ടറിൽ ലോകത്തെ ഭീമൻ കമ്പനി പി ആൻ്റ് ജിയുടെ തലപ്പത്തേക്ക് ഇന്ത്യാക്കാരൻ

മുംബൈയിൽ ജനിച്ചുവളർന്ന ശൈലേഷ് ജെജുരികർ അടുത്ത വർഷം ജനുവരിയോടെ പി ആൻ്റ് ജി കമ്പനിയുടെ സിഇഒയായി ചുമതലയേൽക്കും. നിലവിലെ സിഇഒ ജോൺ മോളർ സ്ഥാനം ഒഴിയുന്നതോടെ ആഗോള ഭീമൻ കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യാക്കാരുടെ നിരയിലേക്ക് ശൈലേഷും എത്തുക. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് വിപണിയിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് അമേരിക്ക ആസ്ഥാനമായ പ്രോക്ടർ ആൻ്റ് ഗാംബിൾ എന്ന പി & ജി. ജോൺ മോളർ ജനുവരിയിൽ കമ്പനിയുടെ എക്സിക്യുട്ടീവ് ചെയർമാനായി സ്ഥാനമേൽക്കുമെന്ന് കമ്പനി അറിയിച്ചു. മുൻനിശ്ചയിച്ച പ്രകാരമുള്ള നേതൃമാറ്റത്തിലേക്കാണ് കമ്പനി നീങ്ങുന്നത്.

കമ്പനിയുടെ സിഒഒ ആയി പ്രവർത്തിക്കുന്ന ശൈലേഷിന് ഇപ്പോൾ 58 വയസാണ് പ്രായം. മുംബൈയിൽ ജനിച്ചുവളർന്ന അദ്ദേഹം ഐഐഎം ലഖ്‌ന‌ൗവിൽ നിന്ന് എംബിഎ പാസായ അദ്ദേഹം ജനുവരി ഒന്നിന് കമ്പനിയുടെ സിഇഒ ആയി ചുമതലയേൽക്കും. 1989 ലാണ് ജെജുരികർ കമ്പനിയിൽ അസിസ്റ്റൻ്റ് ബ്രാൻ്റ് മാനേജറായി ജോലിക്ക് ചേർന്നത്. പിന്നീട് ആഫ്രിക്ക, ഏഷ്യ, നോർത്ത് അമേരിക്ക തുടങ്ങിയ പല മേഖലകളിലായി കമ്പനിയുടെ കുതിപ്പിൽ നിർണായക പങ്ക് വഹിച്ചാണ് ജെജുരികർ മുന്നോട്ട് പോയത്. 2005 ൽ കമ്പനിയിൽ ജനറൽ മാനേജറായ അദ്ദേഹം 2018 ൽ വൈസ് പ്രസിഡൻ്റായി.

2010 കാലത്ത് നോർത്ത് അമേരിക്കയിൽ കമ്പനിയുടെ ഹോം കെയർ ഉൽപ്പന്നങ്ങളുടെ ചുമതലയിലായിരുന്നു. 2014 ൽ അദ്ദേഹം ഫാബ്രിക് കെയർ ഉൽപ്പന്ന വിഭാഗങ്ങളുടെ പ്രസിഡൻ്റായി. പി&ജിയുടെ ഗ്ലോബൽ ഫാബ്രിക് ആൻ്റ് ഹോം കെയർ എന്ന ലോകത്തെ ഏറ്റവും വലിയ ബിസിനസ് യൂണിറ്റിൻ്റെ സിഇഒ ആയി അദ്ദേഹം 2019 ൽ സ്ഥാനമേറ്റിരുന്നു. 2021 മുതലാണ് കമ്പനിയുടെ സിഒഒ ആയി പ്രവർത്തിച്ചു തുടങ്ങിയത്.

പി&ജി കമ്പനി സ്ഥാപിതമായ 1837 ന് ശേഷം അമേരിക്കയ്ക്ക് പുറത്ത് നിന്ന് ഒരാൾ കമ്പനിയുടെ സിഇഒ ആയി സ്ഥാനമേൽക്കുന്നത് ഇത് രണ്ടാം തവണയാണ്. നെതർലൻ്റുകാരനായ ഡുർക് ജാഗറാണ് ഈ പദവിയെലെത്തിയ അമേരിക്കയ്ക്ക് പുറത്ത് നിന്നുള്ള ആദ്യത്തെയാണ്. 1998 ലായിരുന്നു ഇത്. അമേരിക്കയിലെ സിൻസിനാറ്റി സെൻ്റർ സിറ്റി ഡെവലപ്മെൻ്റ് കോർപറേഷൻ ചെയർമാൻ, ഓടിസ് ഇലവേറ്റർ കമ്പനി ബോർഡ് മെമ്പർ, ദി ക്രൈസ്റ്റ് ആശുപത്രി ബോർഡ് അംഗം തുടങ്ങിയ പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ