Share Market Live: ഏഷ്യൻ വിപണി ഇടിവിൽ; നിഫ്റ്റി 18350 ന് താഴെ

Published : Dec 16, 2022, 11:18 AM ISTUpdated : Dec 16, 2022, 11:26 AM IST
Share Market Live: ഏഷ്യൻ വിപണി ഇടിവിൽ; നിഫ്റ്റി 18350 ന് താഴെ

Synopsis

വിപണി വിയർക്കുന്നു. നിക്ഷേപകർ ജാഗ്രത പുലർത്തുന്നു.ആഭ്യന്തര സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും താഴ്ന്നു. 


മുംബൈ: യു.എസിലെ സാമ്പത്തിക മാന്ദ്യത്തെ തുടർന്നുണ്ടായ ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ഇന്ന് ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണി ഇടിഞ്ഞു പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറ് ഇടിഞ്ഞ് 18,350 ലെവലിന് താഴെ വ്യാപാരം ചെയ്തു, അതേസമയം ബിഎസ്ഇ സെൻസെക്സ് 300 പോയിന്റ് താഴ്ന്ന് 61,480 ലെവലിൽ വ്യാപാരം നടത്തി.

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വരെ ഇടിഞ്ഞതിനാൽ ബ്രോഡർ മാർക്കറ്റുകളും ഇടിഞ്ഞു. എല്ലാ മേഖലകളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഐടി സൂചിക ഏറ്റവും കൂടുതൽ ഇടിഞ്ഞു. 

നവംബറിലെ യുഎസ് റീട്ടെയിൽ വിൽപ്പന പ്രതീക്ഷിച്ചതിലും കൂടുതൽ ഇടിഞ്ഞു, ഉയർന്ന കടമെടുപ്പ് ചെലവുകളും ആസന്നമായ മാന്ദ്യത്തെക്കുറിച്ചുള്ള ഭയവും ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിലെ ചെലവുകളെ ദോഷകരമായി ബാധിക്കുന്നു. വാൾസ്ട്രീറ്റ് ഓഹരികൾ ഒറ്റരാത്രികൊണ്ട് കുത്തനെ ഇടിഞ്ഞു, 

യു.എസ്. ഫെഡറൽ റിസർവിനെ പിന്തുടർന്ന്, ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യൻ സെൻട്രൽ ബാങ്കും അര ശതമാനം വീതം നിരക്കുകൾ ഉയർത്തി. ഇതോടെ ഏഷ്യൻ ഓഹരികൾ തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു, എം‌എസ്‌സി‌ഐ ഏഷ്യ എക്‌സ് ജപ്പാൻ 0.5 ശതമാനത്തിലധികം ഇടിഞ്ഞു.

ക്രൂഡ്, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ രണ്ടാഴ്ചയിലൊരിക്കലുള്ള റിവിഷനിൽ സർക്കാർ വിൻഡ്‌ഫാൾ ടാക്സ് വെട്ടിക്കുറച്ചതിന് ശേഷം, വർദ്ധനയെ പ്രതിരോധിച്ച ഏക മേഖല നിഫ്റ്റി ഓയിൽ ഗ്യാസ് മാത്രമാണ്.

അതേസമയം,  രാജ്യത്തെ പഞ്ചസാര ഉൽപാദനം 36.5 മെട്രിക് ടൺ ആകുമെന്നാണ് സൂചന. 27.5 മെട്രിക് ടൺ പഞ്ചസാര ഉപഭോഗം കണക്കിലെടുക്കുമ്പോൾ, രാജ്യത്തിന് 9 മെട്രിക് ടൺ മിച്ചമുണ്ടാകും,ഇതോടെ കയറ്റുമതി വർധിച്ചേക്കാൻ സാധ്യതയുണ്ട്.  

PREV
Read more Articles on
click me!

Recommended Stories

രൂപ റെക്കോർഡ് ഇടിവിൽ; ഡോളറിനെതിരെ പിടിച്ചുനിൽക്കാനാകുന്നില്ല, വിനിമയ നിരക്ക് 90 രൂപ 71 പൈസ
പാക് സൈന്യവും ക്രിപ്‌റ്റോ ഇടപാടിലേക്ക്? ദുരൂഹതയുയര്‍ത്തി പാക് സൈനിക മേധാവിയുടെ കൂടിക്കാഴ്ചകള്‍