Stock Market: ഓഹരി വിപണിയില്‍ നേരിയ ഉണർവ്: അഞ്ച് ആഴ്ചത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം,

Published : Aug 04, 2025, 02:45 PM IST
Share Market in Office Time

Synopsis

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും ഇന്ന് ഇടിവാണ് രേഖപെടുത്തുന്നത്. 6 പൈസ കുറഞ്ഞ് ഒരു ഡോളറിന് 87 രുപ 61 പൈസ എന്ന നിരക്കിലാണ് ഇപ്പോള‍് വിനിമയം നടക്കുന്നത്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ താഴോട്ടുപോയെങ്കിലും പീന്നീട് വിപണി സൂചികകൾ നേട്ടം കണ്ടെത്തി. സെന്‍സെ്സ് 500 പോയിന്‍റും നിഫ്റ്റി 150 പോയിന്‍റും വരെ ഉയര്‍ന്നു. നിഫ്റ്റിയിലെ എല്ലാ സെക്റുകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ആഴ്ച്ച വലിയ തകര‍്ച്ച നേരിട്ട ഐടി സ്മോള്‍ ക്യാപ് മിഡ് ക്യാപ് ഓഹരികള്‍ ലാഭത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബാങ്ക് ഫാര്‍മ റിയാല്‍റ്റി ഓട്ടോ മെറ്റല്‍ മേഖലകള്‍ 1 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. എകദേശം 1958 ഓഹരികള്‍ നേട്ടത്തിലും 1595 ഓഹരികള് നഷ്ടത്തിലുമാണ് വ്യാപാരം മുന്നോട്ട് പോകുന്നത്. 156 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയാണ്.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും ഇന്ന് ഇടിവാണ് രേഖപെടുത്തുന്നത്. 6 പൈസ കുറഞ്ഞ് ഒരു ഡോളറിന് 87 രുപ 61 പൈസ എന്ന നിരക്കിലാണ് ഇപ്പോള‍് വിനിമയം നടക്കുന്നത്. മേഖലാ തലത്തിൽ പരിശോധിക്കുമ്പോൾ നിഫ്റ്റി ഓട്ടോ, മെറ്റൽ, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, ഫാർമ, പൊതുമേഖല ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ & ഗ്യാസ് തുടങ്ങിയ സൂചികകൾ മികച്ച രീതിയിലാണ്വ്യാപാരം നടത്തിയത്. ഇതിനു വിപരീതമായി, നിഫ്റ്റി ഐടി സൂചിക ഇടിഞ്ഞു.

അതേസമയം, ജൂലൈയിലെ യുഎസ് തൊഴിൽ ഡാറ്റ പുറത്തുവന്നപ്പോൾ പ്രതീക്ഷിച്ച അത്രത്തോളം ആഘാതം ഇല്ലാത്തത് വിപണിക്ക് ഉണർവേകിയിട്ടുണ്ട്. സെപ്റ്റംബറിൽ യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളെ ഇത് ശക്തിപ്പെടുത്തിയിട്ടുണ്ട്. യുഎസിലെ കുറഞ്ഞ പലിശനിരക്കുകൾ സാധാരണയായി ട്രഷറി ആദായം കുറയ്ക്കുകയും ഡോളറിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു, ഇത് ഇന്ത്യ പോലുള്ള വളർന്നുവരുന്ന വിപണികളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

 

 

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ