
തിരുവനന്തപുരം: ഓഹരി വിപണിയിലെ മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയിരിക്കുന്ന ഓഹരികളെ പ്രധാനമായും മൂന്നായി തരം തിരിക്കാം. സ്മോള്‍ ക്യാപ്, മിഡ് ക്യാപ്, ലാര്‍ജ് ക്യാപ് എന്നിവയാണ് അവ. മിഡ് ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഓഹരികളായി പൊതുവേ കണക്കാക്കുന്നത് വിപണി മൂല്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന 101 മുതല്‍ 250 വരെയുളള ഓഹരികളെയാണ്.
മിഡ് ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്നവര്‍ പൊതുവേ ശ്രദ്ധിക്കേണ്ട കാര്യം ഇത്തരം ഓഹരികള്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കിത്തരണമെങ്കില്‍ വര്‍ഷങ്ങളെടുത്തേക്കാം. പത്ത് വര്‍ഷത്തെയെങ്കിലും നിക്ഷേപ കാലയിളവ് തുടക്കത്തില്‍ കരുതിവേണം മിഡ് ക്യാപ്പുകളില്‍ നിക്ഷേപം നടത്താന്‍. മിഡ് ക്യാപ് ഓഹരികള്‍ ലാര്‍ജ് ക്യാപ്പുകളെക്കാള്‍ ലിക്വിഡിറ്റി കുറഞ്ഞവയും കൂടുതല്‍ റിസ്ക്കുളളവയുമായിരിക്കുമെന്ന് നിക്ഷേപകര്‍ ഓര്‍ക്കുക.