ധനകമ്മി നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന് കഴിയാതെ വരുമെന്ന് മൂഡിസ്

By Web TeamFirst Published Feb 3, 2019, 11:11 PM IST
Highlights

ജിഡിപിയുടെ അനുപാതത്തില്‍ പരിഗണിക്കുകയാണെങ്കില്‍ രാജ്യത്തിന്‍റെ വായ്പ ഭാരം വളരെ അധികമാണ്. 

ദില്ലി: രാജ്യത്തിന്‍റെ ധനകമ്മി വരുന്ന സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 3.4 ശതമാനമായി നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് പ്രയാസകരമാകുമെന്ന് മൂഡിസ് ഇന്‍വെസ്റ്റേര്‍ സര്‍വീസ് വിലയിരുത്തുന്നു. ഇന്ത്യയെ സംബന്ധിച്ച് ഉയര്‍ന്ന ചെലവിടലും കുറഞ്ഞ വരുമാനവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

ജിഡിപിയുടെ അനുപാതത്തില്‍ പരിഗണിക്കുകയാണെങ്കില്‍ രാജ്യത്തിന്‍റെ വായ്പ ഭാരം വളരെ അധികമാണ്. സാമ്പത്തിക ഏകീകരണപാതയില്‍ നിന്ന് ലക്ഷ്യങ്ങളില്‍ മാറ്റം വരുത്താതെ മുന്നോട്ട് പോകാന്‍ തയ്യാറായാല്‍ മാത്രമേ രാജ്യത്തിന്‍റെ ധനകമ്മി കുറയുകയോള്ളവെന്നും മൂഡിസ് റിസ്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജീന്‍ ഫാന്‍ഗ് പറയുന്നു. 

click me!