ഇന്ത്യ വളര്‍ച്ച സ്ഥിരത നേടും; മോര്‍ഗന്‍ സ്റ്റാന്‍ലി

Published : Aug 04, 2018, 12:23 PM IST
ഇന്ത്യ വളര്‍ച്ച സ്ഥിരത നേടും; മോര്‍ഗന്‍ സ്റ്റാന്‍ലി

Synopsis

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ കണക്കുകൂട്ടല്‍ പ്രകാരം രാജ്യത്തിന്‍റെ ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 7.5 ശതമാനത്തിലേക്ക് ഉയരും

ദില്ലി: ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച പ്രവചിച്ച് മോര്‍ഗന്‍ സ്റ്റാന്‍ലി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനമാണ് സ്റ്റാന്‍ലി പ്രവചിച്ചത്. ആഗോള ധനകാര്യ സേവന കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ കണക്കുകൂട്ടല്‍ പ്രകാരം രാജ്യത്തിന്‍റെ ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 7.5 ശതമാനത്തിലേക്ക് ഉയരും. 

ഉയര്‍ന്ന ഉപഭോക്തൃ ആവശ്യകതയും കയറ്റുമതിയും വര്‍ദ്ധിച്ചത് ഇന്ത്യയെ സംബന്ധിച്ച് സ്ഥിരതയാര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ ഉപകരിക്കുന്ന ഘടകങ്ങളാണെന്ന് സ്റ്റാന്‍ലി പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ (ജനുവരി - മാര്‍ച്ച്) ഇന്ത്യയ്ക്ക് 7.7 ശതമാനം വളര്‍ച്ച കൈവരിക്കാനായിരുന്നു. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-18) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.7 ആയിരുന്നു. മാനുഫാക്ച്ചറിങ്, സേവന മേഖലകള്‍ മെച്ചപ്പെട്ടതും കാര്‍ഷിക മേഖലയില്‍ നിന്നുളള ഉല്‍പ്പാദനം രാജ്യത്ത് വര്‍ദ്ധിച്ചതും ജനുവരി- മാര്‍ച്ച് ആദ്യ പാദത്തില്‍ ജിഡിപിയെ വലിയ തോതില്‍ ഉയര്‍ച്ചയിലേക്ക് നയിച്ചു. 

നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം, കറന്‍റ് അക്കൗണ്ട് കമ്മി തുടങ്ങിയ സാമ്പദ്ഘടനയെ ശ്വാസം മുട്ടിക്കുന്ന ഘടകങ്ങളെ വരുതിയിലാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനം.   

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും; രൂപയുടെ ഇടിവ് തിരിച്ചടി
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ഇന്ത്യ; ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്