Latest Videos

കള്ളപ്പണം വെളിപ്പെടുത്താന്‍ നാളെ മുതല്‍ സര്‍ക്കാര്‍ ഒരു അവസരം കൂടി നല്‍കുന്നു

By Web DeskFirst Published Dec 16, 2016, 5:04 PM IST
Highlights

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി നാളെ മുതലാണ് തുടങ്ങുന്നത്. ആദായ നികുതി ഭേദഗതി ബില്ലില്‍ വിഭാവന ചെയ്ത പദ്ധതി ഇന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കള്ളപ്പണത്തിന്റെ 30 ശതമാനം നികുതിയും 10 ശതമാനം പിഴയും നികുതിതിയുടെ 33 ശതമാനം ഗരീബ് കല്യാന്‍ സെസുമാണ് പുതിയ പദ്ധതി അനുസരിച്ച് അടയ്ക്കേണ്ടത്. എല്ലാം കൂടി കൂട്ടുമ്പോള്‍ കള്ളപ്പണത്തിന്റെ 50% നികുതിയായി  നൽകിയാൽ നിയമനടപടികളിൽ നിന്ന് ഒഴിവാകാം. ഇതിന് പുറമേ വെളിപ്പെടുത്തുന്ന പണത്തിന്റെ 25 ശതമാനം പലിശയില്ലാതെ നാല് വര്‍ഷത്തേക്ക് പ്രധാനമന്ത്രി ഗരീബ് കല്യാന്‍ ഡെപ്പോസിറ്റ് സ്കീം അനുസരിച്ച് നിക്ഷേപിക്കണം. കള്ളപ്പണം വെളിപ്പെടുത്തുമ്പോള്‍ പാന്‍ വിവരങ്ങളും വെളിപ്പെടുത്തണം. പദ്ധതി പ്രകാരം ലഭിക്കുന്ന തുകയുടെ ഒരു ഭാഗം പാവപ്പെട്ടവർക്കായുള്ള അടിസ്ഥാന വികസന പദ്ധതികൾക്കാകും വിനിയോഗിക്കുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കണക്കില്‍പ്പെടാത്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതിരിക്കുകയും അധികൃതര്‍ കണ്ടെത്തുകയുംചെയ്താല്‍ നികുതിയും പിഴയും  85% ശതമാനം തുക ചുമത്തുകയും  അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.

click me!