ഇത്തവണ വോട്ട് ഓണ്‍ അക്കൗണ്ടില്ല; സര്‍ക്കാറിന് രാഷ്ട്രപതിയുടെ അഭിനന്ദനം

Published : Apr 09, 2017, 04:38 PM ISTUpdated : Oct 04, 2018, 08:00 PM IST
ഇത്തവണ വോട്ട് ഓണ്‍ അക്കൗണ്ടില്ല; സര്‍ക്കാറിന് രാഷ്ട്രപതിയുടെ അഭിനന്ദനം

Synopsis

ദില്ലി: ബജറ്റ് നടപടിക്രമങ്ങള്‍ മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കിയതിന് കേന്ദ്ര സര്‍ക്കാറിനും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിക്കും രാഷ്ട്രപതിയുടെ അഭിനന്ദനം. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അടുത്ത നടപ്പ് സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിന് മുമ്പ് തന്നെ പാര്‍ലമെന്റ് ബജറ്റ് പാസ്സാക്കിയിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ബജറ്റ് പാസ്സാകുന്നത് വരെയുള്ള ചിലവുകള്‍ക്കായി വോട്ട് ഓണ്‍ അക്കൗണ്ട് ഇക്കുറി അവതരിപ്പിക്കേണ്ടി വന്നില്ല. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാകുന്നത്. 

ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസത്തില്‍ ബജറ്റ് അവതരിപ്പിക്കുകയെന്ന പതിവ് രീതി മാറ്റി ഫെബ്രുവരി ആദ്യത്തില്‍ തന്നെ ഈ വര്‍ഷം കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതാണ് ഏപ്രില്‍ ഒന്നിന് മുമ്പ് ബജറ്റ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കാന്‍ കഴിഞ്ഞത്. രാഷ്ട്രപതി ഭവനില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് രാഷ്ട്രപതി കേന്ദ്ര സര്‍ക്കാറിന് അഭിനന്ദനം അറിയിച്ചത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: ഒടുവിൽ വീണു! രാവിലെ റെക്കോർഡ് വില, വൈകുന്നേരം നിരക്ക് കുറഞ്ഞു
സ്വർണവില ഇനി ഒരു ലക്ഷത്തിൽ കുറയില്ലേ? റെക്കോർഡുകൾ തകരാനുള്ള കാരണങ്ങൾ