
റബ്ബർ വിലയിൽ ഇടിവ്. രണ്ടാഴ്ചക്കിടെ അഞ്ചു രൂപയോളം കുറഞ്ഞു. ഉൽപ്പാദനം കുറഞ്ഞ സമയത്ത് വിലയിടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കി.
മാസം ആദ്യം 131 രൂപയായിരുന്നു ആർഎസ്എസ് നാലാം ഗ്രേഡ് റബ്ബറിന്റെ വില. അഞ്ചാം ഗ്രേഡിന് 127 രൂപയും., ഇപ്പോഴിത് 126 ഉം 121 ഉമായി കുറഞ്ഞു. റബ്ബർ ബോർഡ് നിശ്ചയിക്കുന്ന ഈ വിലയിൽ മൂന്നു രൂപയോളം കുറച്ചാണ് കർഷകർക്ക് ലഭിക്കുന്നത്. വേനലാരംഭിച്ചതിനാൽ ഈ മാസം അവസാനത്തോടെ റബ്ബർ ടാപ്പിംഗ് നിലക്കും. എല്ലാ വർഷവും ഏറ്റവും കൂടുതൽ വില ലഭിക്കുന്ന സമയമാണിത്.
അന്താരാഷ്ട്ര മാർക്കറ്റിൽ വിലയിടിഞ്ഞതാണ് കാരണമെന്ന് കച്ചവടക്കാർ പറയുന്നു
ഉയർന്ന വിലയ്‍ക്ക് റബ്ബർ സംഭരിച്ച കച്ചവടക്കാർ വിറ്റഴിക്കാനാവാതെ വിഷമിക്കുകയാണ്. ടയർ ലോബികളുടെ ഇടപെടലാണ് വിലയിടിവിനു കാരണമെന്നാണ് കച്ചവടക്കാരും കർഷകരും പറയുന്നത്. ഇന്ത്യയിൽ റബ്ബർ ഉൽപ്പാദനം കുറവാണെന്ന് കാണിച്ച് ഇറക്കുമതിക്കുള്ള ശ്രമമാണെന്നും ഇവർ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.