ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

Published : Dec 10, 2018, 10:51 AM ISTUpdated : Dec 10, 2018, 11:38 AM IST
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

Synopsis

70.80 എന്ന് നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 71.34 എന്ന താഴ്ന്ന നിലയിലാണ്

മുംബൈ: തിങ്കളാഴ്ച്ച വിനിമയ വിപണിയില്‍ നിന്ന് പുറത്ത് വരുന്ന വിവരങ്ങള്‍ ഇന്ത്യന്‍ രൂപയ്ക്ക് ആശ്വാസകരമല്ല. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 54 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. 

70.80 എന്ന് നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 71.34 എന്ന താഴ്ന്ന നിലയിലാണ്.

ഇറക്കുമതി മേഖലയില്‍ നിന്ന് ഡോളറിന് ആവശ്യകത വര്‍ദ്ധിച്ചതാണ് ഇന്ത്യന്‍ രൂപയ്ക്ക് പ്രധാനമായും വെല്ലുവിളിയായത്. രാവിലെ ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ നഷ്ടം രേഖപ്പെടുത്തി. മുംബൈ ഓഹരി വിപണി സൂചികയായ സെൻസെക്സ് രാവിലെ 545 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിൽ നഷ്ടം 173 പോയിന്‍റ് നഷ്ടം രേഖപ്പെടുത്തി.

PREV
click me!

Recommended Stories

പിഎഫിൽ വമ്പൻ മാറ്റം, പണം പിൻവലിക്കാനുള്ള വ്യവസ്ഥകൾ ലളിതമാക്കി, തൊഴിലാളി വിഹിതം മിനിമം 1800 രൂപ, ബാക്കി നിക്ഷേപം
കേരളത്തിന് സ്വന്തം വിമാനം, സഹകരണ മേഖലയിൽ കോ-കേരള, സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു