
മുംബൈ: റിസർവ്വ് ബാങ്കിന്‍റെ പുതിയ ഗവർണറായി ശക്തികാന്ത ദാസ് ചുമതലയേറ്റു. മുൻ സാമ്പത്തികകാര്യ സെക്രട്ടറിയും നിലവിലെ 15 മത് ധനകാര്യ കമ്മീഷൻ അംഗവുമാണ് ശക്തികാന്ത ദാസ്.
കേന്ദ്രസർക്കാരുമായി ഭിന്നത രൂക്ഷമായതിനെ തുടർന്ന് ഊർജിത് പട്ടേൽ കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഗവർണർ സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലേക്ക് മൂന്ന് വർഷത്തേക്കാണ് പുതിയ നിയമനം.
ജി 20 ഉച്ചകോടികളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയായിരുന്നു അദ്ദേഹം. 1980 ബാച്ച് തമിഴ്നാട് കേഡര്‍ ഐഎഎസ് ഓഫീസറാണ്.