എസ്ബിഐ ഭവന വായ്പ പലിശ നിരക്കുകൾ കുറച്ചു

By Web DeskFirst Published Nov 2, 2017, 4:59 PM IST
Highlights


ദില്ലി : ഭവന വായ്പ പലിശ നിരക്കുകള്‍ കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 8.35 ശതമാനത്തിൽ നിന്ന് 8.3 ശതമാനമായാണ് പലിശ കുറച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പ ലഭിക്കുന്ന ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 30 ലക്ഷം രൂപ വരെ വായ്പ എടുക്കുന്നവ‍ർക്കാണ് പുതിയ പലിശ നിരക്ക് ബാധമാവുക. സമാനമായ രീതിയില്‍ വാഹനവായ്പ പലിശ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. പുതിയ നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തില്‍ വന്നെന്ന്  എസ്ബിഐ അറിയിച്ചു. എസ്ബിഐ നിരക്ക് കുറച്ചതോടെ മറ്റ് ബാങ്കുകളും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
 

click me!