നൈപുണ്യ പരിശീലനം അവകാശ നിയമത്തിന്‍റെ പരിധിയിലേക്ക്

By Web DeskFirst Published Jul 6, 2018, 7:13 AM IST
Highlights
  • 12 ദശ ലക്ഷം യുവതീയുവാക്കളാണ് എല്ലാ വര്‍ഷവും ഇന്ത്യന്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നത്

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ സ്കില്‍ ഇന്ത്യയ്ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പദ്ധതിയെ അവകാശ നിയമത്തിന്‍റെ പരിധിയിലാക്കാന്‍ നീക്കം. നൈപുണ്യവികസന പദ്ധതിയിലൂടെ കടന്നുപോകുന്ന വ്യക്തികള്‍ക്ക് തൊഴില്‍ ലഭിച്ച ശേഷവും തുടര്‍ പരിശീലനത്തിന് അവകാശം നല്‍കുന്നതാണ് നിയമം.

നൈപുണ്യ പരിശീലനം വിജയകരമായി നടപ്പാക്കുന്ന വികസിത - വികസ്വര രാജ്യങ്ങളില്‍ നൈപുണ്യ പരിശീലനത്തെ സംരക്ഷിക്കാന്‍ നിയമുണ്ട്. ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവടങ്ങളില്‍ നിയമം നന്നായി നടപ്പാക്കി വരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും നിയമനിര്‍മ്മാണം നടത്തുക. തുടര്‍ പരിശീലനം ഉറപ്പാക്കുന്നതിലൂടെ ഒരു വ്യക്തികള്‍ക്ക് കാലഘട്ടത്തിനനുസരിച്ച് തന്‍റെ കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ കഴിയും എന്നതാണ് നിയമത്തിന്‍റെ പ്രത്യേകത. 

ഇതിലൂടെ രാജ്യത്തിന്‍റെ വികാസത്തില്‍ വലിയ സംഭാവനകള്‍ നല്‍കാനും നൈപുണ്യ ശേഷിയുളള വ്യക്തികള്‍ക്കാവും. 12 ദശ ലക്ഷം യുവതീയുവാക്കളാണ് എല്ലാ വര്‍ഷവും ഇന്ത്യന്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഇവരുടെ നൈപുണ്യവികസനം  ഉറപ്പാക്കുകയാണ് അവകാശ നിയമത്തിന്‍റെ ലക്ഷ്യം.     

click me!