
ദില്ലി: രാജ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുളള പാര്‍ട്ടി അഖിലേഷ് യാദവിന്‍റെ സമാജ്‍വാദി പാര്‍ട്ടിയെന്ന് കണ്ടെത്തല്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്‍റെ റിപ്പോര്‍ട്ടിലാണ് ആസ്തി തിരിച്ചുളള പട്ടികയുളളത്. ഇന്ത്യയിലെ 32 പ്രാദേശിക പാര്‍ട്ടികളില്‍ നിന്നുമാണ് സമാജ്‍വാദി പാര്‍ട്ടിയെ തെരഞ്ഞെടുത്തത്.
82.76 കോടി രൂപയാണ് സമാജ്‍വാദി പാര്‍ട്ടിയുടെ ആസ്തി. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തെലുങ്കു ദേശം (ടിഡിപി) പാര്‍ട്ടിയാണ്. മൂന്നാം സ്ഥാനം എഐഎഡിഎംകെയാണ്. ടിഡിപിയുടെ ആസ്തി 72.92 കോടിയാണ്. അതേസമയം, എഐഎഡിഎംകെയുടെ ആസ്തി 48.88 കോടി രൂപയാണ്.
പതിനാല് പാര്‍ട്ടികള്‍ക്ക് വരുമാനത്തില്‍ കുറവ് വന്നെന്നും. പതിമൂന്ന് പാര്‍ട്ടികള്‍ക്ക് വരുമാനം കൂടിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അഞ്ച് പാര്‍ട്ടികള്‍ അവരുടെ ആദായനികുതി കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.