ഓഹരി വിപണിയില്‍ കനത്ത നഷ്ടം

By Web DeskFirst Published Aug 11, 2017, 11:54 AM IST
Highlights

മുംബൈ: ഓഹരി വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്‌സ് 300 പോയന്റും നിഫ്റ്റി 100 പോയന്റിലധികവും നഷ്ടം നേരിട്ടു. രാജ്യാന്തര ഓഹരി വിപണികളിലെ തിരിച്ചടിയാണ് ഇന്ത്യന്‍ വിപണികളിലും പ്രതിഫലിക്കുന്നത്. അമേരിക്കയും ഉത്തര കൊറിയയും യുദ്ധത്തിലേക്ക് നീങ്ങുമോ എന്നതാണ് ആഗോള വിപണികളെ ആശങ്കയിലാഴ്ത്തുന്നത്. 

വന്‍ തോതിലുള്ള വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയില്‍ പ്രകടമാകുന്നത്. വ്യാവസായിക വളര്‍ച്ച കുറയുമോ എന്ന ആശങ്കയും ഇന്ത്യന്‍ വിപണിയില്‍ നിഴലിക്കുന്നു. ഏഷ്യന്‍ പെയിന്റ്‌സ്, ലാര്‍സന്‍, ഭെല്‍ എന്നിവയാണ് നഷ്ടപ്പട്ടികയില്‍ മുന്നില്‍. 

അതേസമയം കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍ നിന്ന് ടാറ്റ മോട്ടോഴ്‌സ് തിരിച്ച് കയറി. ലൂപ്പിന്‍, വിപ്രോ എന്നിവയും നേട്ടത്തിലാണ്. ഡോളറുമയായുള്ള വിനിമയത്തില്‍ രൂപയ്ക്കും തിരിച്ചടി നേരിട്ടു. 14 പൈസയുടെ നഷ്ടത്തോടെ 64 രൂപ 22 പൈസയിലാണ് രൂപ.

click me!