ധനപ്രതിസന്ധിക്ക് കാരണം നികുതി ചോര്‍ച്ചയെന്ന് തോമസ് ഐസക്ക്

By Web DeskFirst Published Jun 29, 2016, 6:00 AM IST
Highlights

സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം നികുതി ചോര്‍ച്ചയെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക്. 12,608 കോടി രൂപ നികുതിയിനത്തില്‍ പിരിഞ്ഞുകിട്ടാനുണ്ടെന്ന് തോമസ് ഐസക്ക് പറഞ്ഞു. ജിഎസ്ടി ബില്ലിനെ എതിര്‍ക്കില്ലെന്നും ധനമന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.

ഒരുലക്ഷത്തി 55,389.33 കോടി രൂപയുടെ കടബാധ്യത സംസ്ഥാനത്തിനുണ്ടെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്ക് നിയമസഭയെ അറിയിച്ചു. അഞ്ചു വര്‍ഷം കൊണ്ട് പൊതുകടത്തില്‍ 97.51 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്പോള്‍ 1009.39 കോടി രൂപയാണ് ട്രഷറിയില്‍ ഉണ്ടായിരുന്നത്. സര്‍ക്കാരിന്റെ അടിയന്തര ബാധ്യത 5965 കോടി രൂപയായിരുന്നു. അഴിമതി രഹിത വാളയാര്‍ സാക്ഷാത്ക്കരിക്കും. നികുതി ചോര്‍ച്ച തടയാന്‍ പതിനൊന്നു ഇന കര്‍മ്മ പദ്ധതി നടപ്പാക്കും.

സംസ്ഥാനം ജിഎസ്ടി ബില്ലിനെ എതിര്‍ക്കില്ലെന്നും എന്നാല്‍ ബില്ല് സംബന്ധിച്ച് ആശങ്കയുണ്ടെന്നും വി ഡി സതീശന്റെ ചോദ്യത്തിന് മറുപടിയായി ഐസക്ക് പറഞ്ഞു.

കൊച്ചി മെട്രോ മാതൃകയില്‍ വന്‍കിട പദ്ധതി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നും തോമസ് ഐസക്ക് നിയമസഭയില്‍ പറഞ്ഞു.

click me!