ജി.എസ്.ടിയുടെ പേരില്‍ ഹോട്ടലുകളിലെ വില വര്‍ദ്ധന അംഗീകരിക്കില്ലെന്ന് ഐസക്

By Web DeskFirst Published Aug 14, 2017, 2:44 PM IST
Highlights

തിരുവനന്തപുരം: ജി.എസ്.ടിയുടെ പേരിൽ ഹോട്ടൽ ഭക്ഷണത്തിന് വില കൂട്ടുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇൻപുട്ട് ടാക്സ് കിഴിച്ചുള്ള നികുതിയല്ല നിലവിൽ പല ഹോട്ടലുകളും ഈടാക്കുന്നത്. അതുകൊണ്ടു തന്നെ അധിക വരുമാനം ഹോട്ടലുകൾ ഇതിനകം എടുത്ത് കഴിഞ്ഞ സാഹചര്യമാണ്. തീരുമാനത്തിൽ നിന്ന് ഹോട്ടലുടമകൾ പിൻമാറണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. 

വിലനിലവാരവും ഗുണമേന്മയുമനുസരിച്ച് ഭക്ഷണ ശാലകളെ തരംതിരിക്കാത്തതാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് തടസമാകുന്നതെന്നും തോമസ് ഐസക് അറിയിച്ചു. എ.സി ഹോട്ടലുകളിലെ നികുതി ഏകീകരണം അംഗീകരിക്കാനാകില്ലെന്നും  ഐസക് പറഞ്ഞു. എ.സി, നോണ്‍ എ.സി റസ്റ്റോറന്റുകളിൽ ഒരേ നികുതി നിരക്ക് അംഗീകരിക്കാനാകില്ല. കേന്ദ്ര നികുതി വകുപ്പിന്റെ നിര്‍ദ്ദേശത്തിനെതിരെ  കേരളത്തിന്റെ എതിര്‍പ്പ് അറിയിച്ച് കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്നും തോമസ് ഐസക്ക് തിരുവനന്തപുരത്ത് പറഞ്ഞു.

click me!