കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

By Web DeskFirst Published Feb 1, 2017, 6:22 AM IST
Highlights

ദില്ലി: കേരളത്തില്‍ എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) വേണമെന്ന ആവശ്യത്തിന് ഇത്തവണയും ബജറ്റില്‍ പരിഗണനയില്ല. ഇത്തവണ ജാര്‍ഖണ്ഡിനും ഗുജറാത്തിനുമാണ് പുതിയ എയിംസ് അനുവദിച്ചിരിക്കുന്നത്. ഏറെക്കാലമായി എയിംസ് വേണമെന്ന ആവശ്യം കേരളം ഉന്നയിക്കുന്നുണ്ട്. ഇത്തവണ ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴും ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാല്‍ കേരളത്തിന് എയിംസ് അനുവദിക്കാന്‍ കേന്ദ്രം തയ്യാറായില്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എയിംസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുപോയിരുന്നു. എന്നാല്‍ സ്ഥലം കണ്ടെത്തി നല്‍കുന്നതില്‍ വരുത്തിയ വീ‌ഴ്‌ച കാരണം എയിംസ് കേരളത്തിന് അനുവദിച്ചിരുന്നില്ല. 

click me!