ലൂപ്പിലൊരു കല്യാണയോട്ടം, ചിരിപ്പൂരം തീർക്കുന്ന 'ധൂമകേതു'; റിവ്യൂ

Published : Sep 25, 2026, 05:46 PM IST
Dhoomakethu Official Trailer Sudhi Maddison Sajin Gopu Nikhila Vimal

Synopsis

സങ്കീർണ്ണതകളില്ലാതെ, തമാശകൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ടൈം ലൂപ്പ് ചിത്രമാണിത്.

'നെയ്മർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുധി മാഡിസൺ സംവിധാനം ചെയ്ത പുതുമയുള്ളൊരു ടൈം ലൂപ്പ് കോമഡി ചിത്രമാണ് ധൂമകേതു. ടൈം ലൂപ്പ് എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് തോന്നാവുന്ന കോമ്പ്ലക്സിറ്റീസ് ഒന്നുമില്ലാതെ സാധാരണക്കാരനായ ഒരാളുടെ ജീവിതത്തിൽ നടക്കുന്ന തീർത്തും സാധാരണമായ ഒരു സംഭവമെന്നോണമാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തമാശയ്ക്കും ആഘോഷങ്ങൾക്കും പ്രാധാന്യം നൽകി രസകരമായി കണ്ടു തീർക്കാവുന്ന രണ്ടു മണിക്കൂർ നേരത്തെ അനുഭവമാണ് 'ധൂമകേതു'.

സജിൻ ഗോപു അവതരിപ്പിക്കുന്ന കുട്ടനാണ് കേന്ദ്ര കഥാപാത്രം. മുപ്പത്തിയാറ് വയസുകഴിഞ്ഞ കുട്ടൻ ആഗ്രഹിച്ച് ഒരു വിവാഹം കഴിക്കുന്നു. നിഖില വിമൽ അവതരിപ്പിക്കുന്ന ഷർമിളയാണ് വധു. സുന്ദരിയായ വധുവിന് താൻ ചേർന്നയാളാണോ എന്ന ചിന്ത കുട്ടനെ അലട്ടുന്നുണ്ട്. അങ്ങനെ ആകെ പരവശനായി ഒരുപാട് സ്നേഹത്തോടെ വിവാഹദിവസത്തിലേയ്ക്ക് ഉറക്കമുണരുന്ന അയാൾ ആദ്യ രാത്രിക്ക് മുമ്പേ മരണപ്പെടുകയാണ്. ജീവിതത്തിൽ അത്രയും പ്രധാനപ്പെട്ട ആ ഒരു ദിവസം ലൂപ്പ് പോലെ ദിവസങ്ങളോളം കുട്ടൻ്റെ ജീവിതത്തിൽ സംഭവിക്കുന്നു. മുവായിരം വർഷങ്ങൾക്ക് ശേഷം ഒരു ധൂമകേതു കേരളത്തിനു മുകളിൽ ആകാശത്തിലൂടെ പോകുന്നതാണ് കുട്ടൻ്റെ ജീവിതത്തിൽ സംഭവിക്കുന്നതിനൊക്കെയും കാരണമാകുന്നത്. സ്വപ്നമെന്ന് കരുതി ആദ്യ ദിവസമുണരുന്ന കുട്ടൻ ആ കണ്ടതുമുഴുവൻ ദിവസങ്ങളോളം ആവർത്തിച്ചു ജീവിക്കുകയാണ്. കുട്ടൻ്റെ അവസ്ഥയാണ് സിനിമയിലെ കോമഡിയെയും ഇമോഷനെയും ഒരേപോലെ വർക്കാക്കുന്നത്.

അമ്പാനായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ സജിൻ ഗോപു പൊന്മാനിലൂടെ തീർത്തും ഞെട്ടിച്ചു കളഞ്ഞിരുന്നു. പൊന്മാനു ശേഷം കോമഡിയിലേയ്ക്ക് തിരികെ പോകുന്ന സജിൻ ഗോപു കഥാപാത്രമാണ് ധൂമകേതുവിനെ ലിതിൻ കുമാർ എന്ന കുട്ടൻ. കോമഡിയും മാസും നിറഞ്ഞ നിമിഷങ്ങളാണ് ധൂമകേതുവിനെ മികച്ച തിയേറ്റർ വാച്ച് ആക്കുന്നത്. എന്തിനും കുട്ടൻ്റെ കൂടെനിൽക്കുന്ന സുഹൃത്താണ് ഗണപതി അവതരിപ്പിക്കുന്ന ആൻ്റിക്കുഞ്ഞ്. ഒപ്പം ഷൈൻ ടോം ചാക്കോയുടെ ഒരു ഓവർ ദി ടോപ്പ് പെർഫോമൻസും ചിത്രത്തിൽ കാണാം. മഞ്ജു പിള്ള, നിയാസ് ബക്കർ, സിദ്ദാർഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഒരേ സ്വപ്‌നം പല തവണ വരുമ്പോൾ പ്രേക്ഷകർക്ക് ആ രംഗം പുതുതായി കാണുന്നുവെന്ന തോന്നലുണ്ടാക്കുന്ന വിധത്തിൽ അവതരിപ്പിക്കുക സിനിമയുടെ വിജയത്തിന് പ്രാധമികമായി ആവശ്യമായ കാര്യമാണ്. ആ പുതുമ സിനിമയിലൂടനീളം ഉണ്ടാക്കാനായതാണ് ധൂമകേതുവിൻ്റെ വിജയം. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സോണി ബാബു ആന്റണി, മനു മധുസൂദനൻ എന്നിവർ ചേർന്നാണ് ധൂമകേതുവിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ച് തുടരുന്ന ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന റിലീസ് വിതരണത്തിന് ച്ച ചിത്രം കൂടിയാണ് ധൂമകേതു. ആഘോഷമായി ഒരു രണ്ടു മണിക്കൂർ തിയേറ്ററിൽ ആസ്വദിക്കാൻ ധൂമകേതുവിന് ടിക്കറ്റെടുക്കാം.

PREV
Read more Articles on
click me!

Recommended Stories

ത്രില്ലടിപ്പിച്ച് സൈജു കുറുപ്പും ടീമും; 'ആരം' റിവ്യൂ
കാരിക്കാമുറി ഷണ്മുഖനും ഡിഎസ്പി ബാലഗോപാലും പിന്നയാ പിള്ളേരും!; തിയേറ്ററിൽ ആവേശം തീർത്ത് 'ലോ ആൻഡ് ഓർഡർ'; റിവ്യൂ