പ്രണയത്തകർച്ചയ്ക്കപ്പുറവും ജീവിതമുണ്ട്, ക്യൂട്ടാണ് ഈ കാമുകൻ; 'അതിഭീകര കാമുകൻ' റിവ്യൂ

Published : Nov 14, 2025, 03:44 PM IST
Athi Bheekara Kaamukan

Synopsis

ലുക്മാൻ ആദ്യമായി മുഴുനീള പ്രണയനായകനായെത്തിയ 'അതിഭീകര കാമുകൻ' ഒരു കോളേജ് റൊമാന്റിക്-കോമഡി ചിത്രമാണ്. ചിരിയും വൈകാരിക മുഹൂർത്തങ്ങളും ഇടകലർന്ന ചിത്രം, പ്രണയപരാജയത്തെ അതിജീവിക്കാനുള്ള സന്ദേശം നൽകുന്ന ഒരു കുടുംബ ചിത്രമാണ്.

ലയാള സിനിമയിൽ വലിയ വിജയമാവുന്ന ഒരു ജോണറാണ് കോളേജ് റോം- കോം(റൊമാന്റിക്-കോമഡി) വിഭാഗത്തിൽ വരുന്ന സിനിമകൾ. നിറം, പ്രേമം എന്നീ സിനിമളൊക്കെ ഈ ശ്രേണിയിലുള്ളവയാണ്. ഒരിടവേളയ്ക്ക് ശേഷം മേൽ പറഞ്ഞ ജോണറിൽ മലയാളത്തിലെത്തിയ സിനിമയാണ് ലുക്മാന്‍ നായകനായി എത്തിയ 'അതിഭീകര കാമുകൻ'. 'കൊറോണ ധവാൻ' എന്ന സിനിമയ്ക്ക് ശേഷം സി സി നിധിനോടൊപ്പം ഗൗതം താനിയിൽ കൂടെ ചേർന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ലുക്മാൻ ആദ്യമായാണ് ഒരു മുഴുനീള പ്രണയ സിനിമയിൽ നായകനായി എത്തുന്നത്.

അർജുൻ എന്ന കഥാപാത്രത്തിന് ആദ്യമായി ഒരു പെൺകുട്ടിയോട് തോന്നുന്ന പ്രണയം, പ്രണയം തുറന്ന് പറയാൻ ആ കഥാപാത്രത്തിനുള്ള ആത്മവിശ്വാസക്കുറവ്, ഒരു ശരാശരി സാമ്പത്തിക സ്ഥിതിയുള്ള ഒരു ചെറുപ്പക്കാരൻ്റെ ആത്മസംഘർഷങ്ങൾ എന്നിവയെല്ലാം തൻമയത്ത്വത്തോടെ ലുക്മാൻ സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്. സിനിമയുടെ രണ്ടാം പകുതിയിൽ അശ്വിനുമൊത്തുള്ള മദ്യപാന സീനുകളിൽ ലുക്ക്മാൻ തൻ്റെ പ്രകടനത്തിൽ കാണിച്ച കൈയടക്കം എടുത്ത് പറയേണ്ടതാണ്.

ഹാപ്പി വെഡിങ്ങിന് ശേഷം ദൃശ്യ ഒരു പ്രധാന വേഷത്തിലെത്തുന്ന സിനിമ കൂടിയാണ് അതിഭീകരകാമുകൻ. അച്ഛൻ്റെ തണലിൽ മാത്രം വളർന്ന ഒരു പെൺകുട്ടിക്ക് അച്ഛനോടുണ്ടാവുന്ന അളവറ്റ സ്‌നേഹവും സാഹചര്യങ്ങളെ ഔചത്വപൂർവ്വം മനസിലാക്കാക്കിയുള്ള അനു എന്ന കഥാപാത്രത്തിൻ്റെ പെരുമാറ്റവും ദൃശ്യ, പക്വതയോടെ ചെയ്ത് ഫലിപ്പിക്കുന്നുണ്ട്. അശ്വിൻ്റെയും കാർത്തിക്കിൻ്റെയും ചില വൺലൈനർ തമാശകൾ സിനിമയുടെ ആദ്യ പകുതിയിൽ തുടരെ തുടരെ ചിരിയുണർത്തുന്നുണ്ട്. സിനിമയുടെ രണ്ടാം പകുതി വൈകാരിക രംഗങ്ങൾകൊണ്ട് നിറഞ്ഞതാണ്. ചിത്രത്തിൽ അമ്മ കഥാപാത്രം ചെയ്ത മനോഹരിയമ്മയുടെ പ്രകടനം ശരാശരിയിൽ ഒതുങ്ങണ്ട പല സീനുകളും അതിമനോഹരമാക്കിയിരിക്കുന്നു.

പുതുമയുള്ള കഥയല്ലെങ്കിൽ കൂടി തിരക്കഥയുടെ ഘടന കൊണ്ടും, ഫ്രഷായ കാസ്റ്റിങ്ങ് കൊണ്ടും സിനിമ പിടിച്ചിരുത്തുന്നുണ്ട് പ്രേക്ഷകനെ. സിനിമയിൽ ഇടയ്ക്കിടെ അതിഭീകരകാമുകൻ്റെ തീം മ്യൂസിക്ക് പോലെ വരുന്ന ഫ്ലൂട്ടിൻ്റെ മ്യൂസിക്കൽ പീസ് ഹൃദയം തൊടുന്നതായിരുന്നു. പ്രണയത്തകർച്ചയെ പലപ്പോഴും ആത്മഹത്യകൊണ്ട് പരിഹരിക്കുന്ന യുവതലമുറയ്ക്ക് ജീവിതത്തെ സമീപിക്കേണ്ട വിധമെങ്ങനെയെന്ന, മാതൃ സ്‌നേഹത്തിൽ പൊതിഞ്ഞ ഒരു മെസ്സേജ് കൂടി സിനിമ നൽകുന്നുണ്ട്. ആരേയും നോവിക്കാതെ മനം നിറഞ്ഞ് ചിരിക്കാനും ഇടയ്ക്ക് ഒന്ന് കണ്ണ് നിറയ്ക്കുകയും ചെയ്യുന്ന സിനിമയ്ക്ക് കുടുംബപ്രേഷകർക്ക് ഉറപ്പായും ടിക്കറ്റെടുക്കാം.

PREV
Read more Articles on
click me!

Recommended Stories

യന്ത്രമാകാതെ വേറെ വഴിയില്ല; പാർക്ക് ചാൻ വൂകിന്‍റെ 'നോ അദർ ചോയിസ്' തുറന്നുകാട്ടുന്ന അസ്ഥിരത
ക്ലാസ് തിരക്കഥയിലെ മാസ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' റിവ്യൂ