ദൈവികതയും ദൃശ്യവിസ്മയവും ഒന്നിച്ച സിനിമാനുഭവം; 'മൂക്കുത്തി അമ്മൻ 2 മഹാശക്തി' റിവ്യു

Published : Nov 06, 2026, 02:56 PM IST
Mookuthi Amman 2 Mahasakthi

Synopsis

സുന്ദർ സി സംവിധാനം ചെയ്ത് നയൻതാര നായികയായ 'മൂക്കുത്തി അമ്മൻ 2 മഹാശക്തി' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു.

നയൻതാര നായികയായി എത്തി സുന്ദർ സി സംവിധാനം ചെയ്ത 'മൂക്കുത്തി അമ്മൻ 2 മഹാശക്തി' ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. ആദ്യ ഭാഗത്തിലെന്ന പോലെ നയൻതാരയുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ്. നയൻതാരയ്ക്കൊപ്പം ഉർവശിയും യോഗി ബാബുവും ചിത്രത്തിൽ ഗംഭീര പ്രകടനം നടത്തുന്നുണ്ട്. ടെക്നിക്കാലി മികച്ചുനിൽക്കുന്നതാണ് ചിത്രം. ആദ്യ ഭാഗത്തിലെന്ന പോലെ ഏറ്റവും മികച്ച ആത്മീയ അനുഭവം തന്നെയാണ് ചിത്രം രണ്ടാം ഭാഗത്തിലും നൽകുന്നത്.

സ്ഥിരമായി തന്നെ അലട്ടുന്ന ഒരു ദുഃസ്വപ്നത്തിന് പരിഹാരം കാണാമെന്ന ലക്ഷ്യത്തോടെയാണ് പോലീസ് കോൺസ്റ്റബിൾ ആയ ശക്തി മൈലാഞ്ചി എന്ന ഗ്രാമത്തിലേക്ക് ട്രാൻസ്ഫർ ചോദിച്ചു വരുന്നത്. എന്നാൽ തന്നെ അവിടെ കാത്തിരിക്കുന്ന പരീക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ശക്തിക്ക് അറിയില്ലായിരുന്നു.

ടെക്നിക്കലി വളരെ മികച്ച ചിത്രം കൂടിയാണ് മൂക്കുത്തി അമ്മൻ 2 മഹാശക്തി. യുദ്ധരംഗങ്ങളും ചിത്രത്തിലെ ഫാന്റസി രംഗങ്ങളും മികച്ച ടെക്നിക്കൽ ക്വാളിറ്റിയോട് കൂടി തന്നെയാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ഹിപ്പ് ഹോപ്പ് തമിഴയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സിനിമയുടെ മേന്മ നിലനിർത്തുന്നതിൽ ഹിപ് ഹോപ്പ് തമിഴയുടെ സംഗീതവും പശ്ചാത്തല സംഗീതവും വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്.

നയൻതാരയെ കൂടാതെ ദുനിയ വിജയ്, റെജിന കാസാൻഡ്ര, ഉർവശി, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്, സിംഗപ്പുലി അണ്ണാവി, വി ആർ സ്വാമിനാഥൻ, ശിവകുമാർ എസ്, സുനിൽ തുടങ്ങീ മികച്ച അഭിനേതാക്കൾ ചിത്രത്തിലുണ്ട്. മലയാളത്തിലെന്ന പോലെ തമിഴിലും അസാധ്യമായ കോമഡി ടൈമിംഗ് ഉള്ള ഉർവശിയെ ചിത്രത്തിൽ കാണാം. ഉർവശിയുടെയും നയൻതാരയുടെയും കോമ്പിനേഷൻ രംഗങ്ങളും മികച്ചു നിന്നു. എങ്ങനെ നോക്കിയാലും ദൈവികതയും ദൃശ്യവിസ്മയവും ഒന്നിച്ച സിനിമാനുഭവം തന്നെയാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇരട്ടവേഷത്തിൽ ഭാസി, സമയം കൊണ്ടൊരു ഫാന്റസി കളി; കൗതുകം നിറച്ച് 'ഒറിജിനൽ'; റിവ്യൂ
മാധ്യമലോകത്തിന്റെ പിന്നാമ്പുറങ്ങൾ തേടി 'ഉടുമ്പന്‍ചോല വിഷന്‍'- റിവ്യു