'വാലിബന്' മുൻപ് സർപ്രൈസ് ഹിറ്റൊരുക്കാൻ മോഹൻലാൽ; 'നേരി'ലെ മനോഹര മെലഡി എത്തി

Published : Dec 19, 2023, 01:47 PM IST
'വാലിബന്' മുൻപ് സർപ്രൈസ് ഹിറ്റൊരുക്കാൻ മോഹൻലാൽ; 'നേരി'ലെ മനോഹര മെലഡി എത്തി

Synopsis

ആശീര്‍വാദ് സിനിമാസ് ആണ് നേര് നിര്‍മിക്കുന്നത്.

വരും അക്ഷമരായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 'നേരി'ലെ മനോഹര ​ഗാനം റിലീസ് ചെയ്തു. റൂഹേ.. എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാവരെയും വീഡിയോയിൽ കാണിക്കുന്നുമുണ്ട്.

വിഷ്ണു ശ്യാം ആണ് ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് കാർത്തിക് ആണ്. വിഷ്ണു ശ്യാം, ക്യാത്തി ജീത്തു എന്നിവരാണ് കോറസ് പാടിയിരിക്കുന്നത്. കുറച്ചു മുൻപ് റിലീസ് ചെയ്ത ​ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. ചിത്രം ഡിസംബർ 21ന് തിയറ്ററിലെത്തും. 

ആശീര്‍വാദ് സിനിമാസ് ആണ് നേര് നിര്‍മിക്കുന്നത്. ഇവരുടെ മുപ്പത്തി മൂന്നാമത് നിര്‍മാണ സംരംഭം കൂടിയാണിത്. സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേഷ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങി നിരവധി പേര്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നു.  13 വർഷങ്ങൾക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്തി ആന്‍റണി, പ്രൊഡക്ഷൻ ഡിസൈനർ: ബോബൻ, എഡിറ്റർ: വിനായക് വി.എസ്, സംഗീതം: വിഷ്ണു ശ്യാം, കോസ്റ്റ്യും: ലിന്‍ഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാ‍ർ, ചീഫ് അസോ.ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, മേക്കപ്പ്: അമൽ ചന്ദ്ര, ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ പയ്യന്നൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രണവ് മോഹൻ, ഫിനാൻസ് മാനേജർ: ബേസിൽ എം ബാബു, സ്റ്റിൽസ്: ബെന്നറ്റ് എം വർഗ്ഗീസ്, വിഎഫ്എക്സ്: ടോണി മാഗ്മിത്ത്, ഡിസൈൻ: റോസ്മേരി ലില്ലു, ഓവർസീസ് റിലീസ്: ഫാർസ് ഫിലിം കമ്പനി, ആശിർവാദ് സിനിമാസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്പ്ലാന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

മരണപ്പെട്ട മകനുമായി സാമ്യം, കാണാൻ വരുമോന്ന് അമ്മ; ഓടിയെത്തി വിഷ്ണു ജോഷി, ഹൃദ്യം

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്