ആരുടെയും ഫീലിംഗ്സ് മുതലെടുത്തല്ല വീഡിയോ ഷെയര്‍ ചെയ്തതെന്നും വിഷ്ണു.
ബിഗ് ബോസ് സീൺ അഞ്ചിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ആളാണ് വിഷ്ണു ജോഷി. ഒരുപക്ഷേ ഫൈനൽ ഫൈവിൽ എത്തുമെന്ന് ഏവരും വിധിയെഴുതിയ വിഷ്ണുവിന് പക്ഷേ ഷോ പകുതിയിൽ വച്ച് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. എന്നാൽ തന്റെ മുഖം പ്രേക്ഷക മനസിലുടനീളം ഊട്ടി ഉറപ്പിച്ചിട്ടായിരുന്നു വിഷ്ണുവിന്റെ മടക്കം എന്നത് ശ്രദ്ധേയമാണ്. നിലവിൽ യുട്യൂബ് ചാനലും മോഡലിങ്ങുമായി മുന്നോട്ട് പോകുന്ന വിഷ്ണു പങ്കുവച്ചൊരു വീഡിയോയാണ് വൈറൽ ആകുന്നത്.
മൂന്ന് വർഷം മുൻപ് മരിച്ചു പോയ തന്റെ മകന്റെ സാമ്യതയുള്ള വിഷ്ണുവിനെ കാണാൻ അമ്മ ആഗ്രഹം പ്രകടിപ്പിച്ചതാണ് വീഡിയോ. ഇക്കാര്യം അറിഞ്ഞ വിഷ്ണു ഉടനെ ഓടിയെത്തുകയും ചെയ്യുന്നുണ്ട്. വളരെ അധികം ഇമോഷണലായാണ് വീട്ടുകാരെയും വിഷ്ണുവിനെയും വീഡിയോയിൽ കാണാൻ സാധിക്കുക. ഈ വീഡിയോ ഇടണ്ടെന്ന് കരുതിയതാണെന്നും ആരുടെയും ഫീലിംഗ്സ് മുതലെടുത്തല്ല റിലീസ് ചെയ്തതെന്നും വിഷ്ണു പറയുന്നു.
"ഈ അമ്മയുടെ മകൻ ജിതിൻ 3 വർഷം മുൻപ് ഒരു അപകടത്തിൽ മരണപ്പെട്ടതാണ്..എന്നെ കാണുമ്പോൾ മകനെ പോലെ തോന്നും മകന്റെ ഒരുപാട് സാമ്യങ്ങളുണ്ട്., ഒന്ന് ആ അമ്മയെ വന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ച് എനിക്ക് ഒരു ദിവസം ഒരു Phone Call വന്നിരുന്നു..അങ്ങനെ ആ അമ്മയെയും കുടുംബത്തെയും കാണാൻ പോയ Video ആണിത്.. എല്ലാവരെയും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം, ഞാൻ കാരണം അവർക്ക് കുറച്ച് ആശ്വാസവും, സന്തോഷവും കിട്ടുന്നുണ്ട് എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷവും ഉണ്ട്..മകന്റെ പേര് ജിതിൻ എന്ന് പറഞ്ഞ് മാത്രമാണ് അവിടെ ഉള്ളവർ എല്ലാവരും എന്നെ വിളിക്കുന്നത്..ഈ വീഡിയോ ആരുടെയും ഫീലിംഗ്സ് മുതലെടുത്തു കൊണ്ട് ഇടുന്നതല്ലാ.. അവർക്കും ഇഷ്ടമാണ് എപ്പോഴും കാണാല്ലോ എന്ന് പറഞ്ഞത് കൊണ്ട് ഇടുന്നതാണ്..ഇത് തെറ്റിദ്ധരിച്ച് വേറേ രീതിയിൽ അങ്ങനെ ആർക്കെങ്കിലും തോന്നിയെങ്കിൽ ഞാൻ അവരോടൊക്കെ ക്ഷമ ചോദിക്കുന്നു", എന്നാണ് വീഡിയോ പങ്കുവച്ച് വിഷ്ണു ജോഷി കുറിച്ചത്.

'സലാറി'ൽ പൃഥ്വിക്കും കോടികൾ, പക്ഷേ നായികയെക്കാൾ കുറവ്; പ്രതിഫലത്തിൽ ഞെട്ടിച്ച് പ്രഭാസും !
