ഗോപി സുന്ദറിന്‍റെ മനോഹര മെലഡി; 'അമല'യിലെ വീഡിയോ സോംഗ്

Published : Jun 08, 2023, 01:00 PM IST
ഗോപി സുന്ദറിന്‍റെ മനോഹര മെലഡി; 'അമല'യിലെ വീഡിയോ സോംഗ്

Synopsis

ബി കെ ഹരിനാരായണന്‍റെ വരികൾ

അനാർക്കലി മരിക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷങ്ങളില്‍ എത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ അമലയിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. താനേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കർ ആണ്. നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് നിർമ്മിക്കുന്നത്. 

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ഈ ചിത്രം ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലർ ആണ്. അമല എന്ന കഥാപാത്രമായി ആണ് അനാർക്കലി മരിക്കാര്‍ ഈ ചിത്രത്തിൽ എത്തുന്നത്. ബേസിൽ എന്ന കഥാപാത്രമായി ശരത് അപ്പാനിയും അലി അക്ബർ എന്ന അന്വേഷണ ഉദ്ദ്യോഗസ്ഥൻ ആയി ശ്രീകാന്തും എത്തുന്നു. രജിഷാ വിജയൻ, സജിത മഠത്തിൽ, ചേലാമറ്റം ഖാദർ, ഷുഹൈബ്‌ എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ് എന്നീ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

ഛായാഗ്രഹണം അഭിലാഷ് ശങ്കര്‍, സംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് നൗഫൽ അബ്‌ദുള്ള, പശ്ചാത്തല സംഗീതം ലിജിൻ ബാമ്പിനോ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായൺ, സ്പെഷ്യൽ ട്രാക്ക് ശ്യാം മോഹൻ എം എം, കാലയ്, ആർട്ട് ഷാജി പട്ടണം, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം മെൽവി ജെ, അമലേഷ് വിജയൻ, കളറിസ്റ്റ് ശ്രിക് വാര്യർ, സൗണ്ട് ഡിസൈൻ രഞ്ജു രാജ് മാത്യു, സ്റ്റണ്ട് ഫയർ കാർത്തി, മിക്സിങ്  ജിജുമോന്‍ ടി ബ്രൂസ്, സ്റ്റിൽസ് അർജുൻ കല്ലിങ്കൽ, വിഷ്ണു, പ്രൊഡക്ഷൻ മാനേജർ എ കെ ശിവൻ, പ്രോജക്ട് ഡിസൈനർ ജോബിൽ ഫ്രാൻസിസ് മൂലൻ, വരികള്‍ ഹരിനാരായണൻ ബി കെ, മനു മഞ്ജിത്, ക്രിയേറ്റീവ് തിങ്കിങ് ഫിലിംസ്, മാർക്കറ്റിംഗ് ഒബ്‌സ്ക്യുറ പി ആർ ഒ റിൻസി മുംതാസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ജൂൺ 16 ന് പാൻ ഇന്ത്യൻ റിലീസായി തിയറ്ററുകളില്‍ എത്തും.

ALSO READ : "ശോഭേ.."; ബിഗ് ബോസില്‍ അവസാനം സസ്‍പെന്‍സ് പൊളിച്ച് ഷിജു

PREV
click me!

Recommended Stories

ഹർഷവർദ്ധൻ രാമേശ്വറിന്‍റെ സംഗീതം; ഭാവന നായികയാവുന്ന 'അനോമി'യിലെ ആദ്യ ഗാനമെത്തി
മുറി ഹിന്ദി, ചില്‍ ആറ്റിറ്റ്യൂഡ് ! ഹിന്ദിക്കാരുടെ മനം കവർന്ന മലയാളി ഗായിക, പുതിയ സന്തോഷം പങ്കുവെച്ച് അമൃത രാജൻ