Gehraiyaan Song : റിലീസിന് രണ്ട് ദിവസം; 'ഗെഹ്‍രായിയാമി'ലെ പുതിയ ഗാനമെത്തി

Published : Feb 09, 2022, 02:51 PM IST
Gehraiyaan Song : റിലീസിന് രണ്ട് ദിവസം; 'ഗെഹ്‍രായിയാമി'ലെ പുതിയ ഗാനമെത്തി

Synopsis

ഈ മാസം 11ന് ആമസോണ്‍ പ്രൈമിലൂടെ

ഇന്‍റിമേറ്റ് രംഗങ്ങള്‍ കൊണ്ട് റിലീസിനു മുന്നേ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ച സൃഷ്‍ടിച്ച സിനിമയാണ് ഗെഹ്‍രായിയാം (Gehraiyaan). ദീപിക പദുകോണ്‍, സിദ്ധാന്ത് ചതുര്‍വേദി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷകുന്‍ ബത്രയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഈ മാസം 11ന് ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രത്തിന്‍റെ റിലീസ്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ റിലീസിന് രണ്ട് ദിനങ്ങള്‍ മാത്രം ശേഷിക്കെ ഒരു പുതിയ വീഡിയോ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

'തേരീ ബാഹോം മേം' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കൗസര്‍ മുനീര്‍ ആണ്. കബീര്‍ കത്‍പലിയയും സവേരയും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സവേരയും ശല്‍മാലി ഖോല്‍ഗഡെയും ചേര്‍ന്ന് പാടിയിരിക്കുന്നു. ഷകുന്‍ ബത്രയ്ക്കൊപ്പം സുമിത് റോയ്, അയേഷ ദേവിത്രെ, യഷ് സഹായ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സ്, വയാകോം 18 സ്റ്റുഡിയോസ്, ജൗസ്‍ക ഫിലിംസ് എന്നീ ബാനറുകളില്‍ ഹിറൂ യഷ് ജോഹര്‍, കരണ്‍ ജോഹര്‍, അപൂര്‍വ്വ മെഹ്‍ത, ഷകുന്‍ ബത്ര എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്