തമിഴ് ഒറിജിനലിനെയും പിന്നിലാക്കി തെലുങ്ക് ഗാനം; 100 മില്യണ്‍ പിന്നിട്ട് 'കാട്ടുക്ക കനുലേ'

Published : Jul 29, 2021, 11:22 PM IST
തമിഴ് ഒറിജിനലിനെയും പിന്നിലാക്കി തെലുങ്ക് ഗാനം; 100 മില്യണ്‍ പിന്നിട്ട് 'കാട്ടുക്ക കനുലേ'

Synopsis

ജി വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ധീ

ഒരു ഹിറ്റ് ചിത്രത്തിലെ ഹിറ്റ് ഗാനം. അതിന്‍റെ ഒറിജിനല്‍ തമിഴ് പതിപ്പിനെ കാണികളുടെ എണ്ണത്തില്‍ ബഹുദൂരം മറികടന്ന് തെലുങ്ക് പതിപ്പിലെ അതേ ഗാനം. ഇത്തരമൊരു കൗതുകകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് സൂര്യ ചിത്രം 'സൂരറൈ പോട്രി'ലെ ഒരു ഗാനം. ആമസോണ്‍ പ്രൈമില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ റിലീസ് ചെയ്യപ്പെട്ട സൂരറൈ പോട്രിന്‍റെ തെലുങ്ക് പതിപ്പിന്‍റെ പേര് 'ആകാശം നീ ഹദ്ദു രാ' എന്നായിരുന്നു. തമിഴ് ഒറിജിനലിലെ ഗാനങ്ങളൊക്കെ അതേ ഈണത്തിലും താളത്തിലും വരികള്‍ മാത്രം മാറ്റിയാണ് തെലുങ്ക് പതിപ്പില്‍ എത്തിയത്. ഇതില്‍ 'കാട്ടുക്ക കനുലേ' എന്ന ഗാനമാണ് യുട്യൂബില്‍ 100 മില്യണ്‍ (10 കോടി) കാഴ്ചകള്‍ പിന്നിട്ടിരിക്കുന്നത്. തമിഴ് പതിപ്പിലെ 'കാട്ടു പയലേ' എന്ന ഗാനത്തിന്‍റെ തെലുങ്ക് പതിപ്പാണ് ഇത്.

തെലുങ്ക് 100 മില്യണ്‍ പിന്നിട്ടെങ്കില്‍ തമിഴ് ഗാനത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 60 മില്യണ്‍ (6.3 കോടി) കാഴ്ചകളാണ്. തെലുങ്ക് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഭാസ്‍കരഭട്‍ലയാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ധീ. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. മലയാളി താരം അപര്‍ണ ബാലമുരളിയായിരുന്നു നായിക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി
തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ