ആലാപനം വിജയ് യേശുദാസ്; 'മദ്രാസ് മാറ്റിനി'യിലെ ഗാനമെത്തി

Published : May 31, 2025, 03:56 PM IST
ആലാപനം വിജയ് യേശുദാസ്; 'മദ്രാസ് മാറ്റിനി'യിലെ ഗാനമെത്തി

Synopsis

ജൂൺ ആറിന് മദ്രാസ് മാറ്റിനി പ്രദർശനത്തിനെത്തുന്നു.

കാളി വെങ്കട്ട്, റോഷ്‌നി ഹരിപ്രിയൻ, സത്യരാജ്, വിശ്വ, മലയാളിതാരം ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തികേയൻ മണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് മദ്രാസ് മാറ്റിനി. ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. സ്നേകൻ എഴുതിയ വരികൾക്ക് കെ സി ബാലസാരംഗൻ സംഗീതം പകർന്ന് വിജയ് യേശുദാസ് ആലപിച്ച ഉശിര് ഉന്നൈതാൻ എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്.

മദ്രാസ് മോഷൻ പിക്‌ചേഴ്സ് പ്രൊഡക്ഷന്റെ ബാനറിൽ ഡ്രീം വാരിയർ പിക്ചേഴ്സ് അവതരിപ്പിക്കുന്ന മദ്രാസ് മാറ്റിനി ആർച്ച് തോമസൺ, റോബർട്ട് മാർട്ടിചെങ്കോ, കോറിൻ മാർട്ടിചെങ്കോ, കാർത്തികേയൻ മണി, ദേവ് ആനന്ദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഒരു പ്രായം ചെന്ന സയൻസ് ഫിക്ഷൻ എഴുത്തുകാരൻ, തന്റെ കെയർടേക്കറുടെ നിർദ്ദേശ പ്രകാരം ഒരു സാധാരണ മനുഷ്യനായ കണ്ണൻ എന്ന ഓട്ടോ ഡ്രൈവരുടെ ജീവിതം എഴുതാൻ തുടങ്ങുമ്പോൾ സംജാതമാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് മദ്രാസ് മാറ്റിനി.

ഹൃദയസ്പർശിയായ ഈ  കുടുംബ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് ജി കെ നിർവ്വഹിക്കുന്നു. ഗാനരചന സ്നേകൻ, സംഗീതം കെ സി ബാലസാരംഗൻ, എഡിറ്റിംഗ് സതീഷ് കുമാർ സാമുസ്കി, കലാസംവിധാനം ജാക്കി, കോസ്റ്റ്യൂം ഡിസൈനർ നന്ദിനി നെടുമാരൻ, പബ്ലിസിറ്റി ഡിസൈൻ ഭരണിധരൻ, മേക്കപ്പ് കാളിമുത്തു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹരികൃഷ്ണൻ, സൗണ്ട് മിക്സ്‌ പ്രമോദ് തോമസ്, പി ആർ ഒ- എ എസ് ദിനേശ്, വിവേക് വിനയരാജ്. ജൂൺ ആറിന് മദ്രാസ് മാറ്റിനി പ്രദർശനത്തിനെത്തുന്നു.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്