വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ

Published : Dec 04, 2025, 07:27 PM IST
divakrishna

Synopsis

'പാട്ടുവർത്തമാനം' എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ദിവാകൃഷ്ണ തനിക്ക് ഗ്രേഡ് ത്രീ ഫാറ്റി ലിവറും ടൈഫോയിഡും ബാധിച്ചതായി വെളിപ്പെടുത്തി. രക്തത്തിലും കുടലിലും അണുബാധയുണ്ടായിരുന്നുവെന്നും ദിവ പറയുന്നു.

പാട്ടിനെ ഇഷ്ടപ്പെടുന്നവർക്ക് സമീപകാലത്ത് ഏറെ സുപരിചിതനായ ആളാണ് ദിവാകൃഷ്ണ. പാട്ടുവർത്തമാനം എന്ന പരിപാടിയിലൂടെ അധികമാർക്കും അറിയാത്ത പാട്ടിനെ കുറിച്ചുള്ള കഥകൾ പറഞ്ഞ് ശ്രദ്ധയേനാണ് ദിവ. നിലവിൽ ഐഡിയ സ്റ്റാർ സിം​ഗറിലും നിറ സാന്നിധ്യമാണ് ഇദ്ദേഹം. സോഷ്യൽ മീഡിയയിൽ സജീവമായ ദിവ കഴിഞ്ഞ കുറച്ച് മാസങ്ങളായി വീഡിയോകൾ ഒന്നും ചെയ്തിരുന്നില്ല. അതിന് കാരണം തനിക്ക് ലിവർ സിറോസിസ് ​ഗ്രേഡ് ത്രീ ആയിരുന്നുവെന്ന് പറയുകയാണ് ​ദിവാകൃഷ്ണ. രക്തത്തിലും കുടലിലും അണുബാധ ആയെന്നും ദിവ പറയുന്നു.

രോ​ഗത്തെ കുറിച്ച് ദിവാകൃഷ്ണയുടെ വാക്കുകൾ

ഓ​ഗസ്റ്റിൽ മാത്രമെ എനിക്ക് വീഡിയോകൾ ചെയ്യാൻ പറ്റിയിട്ടുള്ളൂ. പിന്നെ നിലംതൊട്ടിട്ടില്ല. അമ്മാതിരി പ്രശ്നങ്ങളായിരുന്നു. ജീവിതം നമ്മളെ എങ്ങോട്ടെക്കെയോ കൊണ്ടുപോയി. സന്തോഷമുള്ളൊരു കാര്യമുണ്ടായി. ഞാനൊരു അച്ഛനായി. ഈ സന്തോഷം വരുന്നതിന് മുൻപ് തുടരെ തുടരെ പ്രശ്നങ്ങളായിരുന്നു. ഞാൻ വരുത്തിവച്ച പ്രശ്നങ്ങളാണ് അതെന്ന് പറയാം. ഒൻപത് വയസൊക്കെ മുതൽ പുറത്തുനിന്നും ഭക്ഷണം കഴിച്ച് തുടങ്ങിയ ഒരാളാണ് ഞാൻ. അൺ കൺട്രോൾഡ് ആയിട്ടുള്ള ഭക്ഷണം കഴിപ്പ് ആയിരിക്കും എന്റെ ഈ ശരീരത്തിനും കാരണമായത്. കോളേജ് സമയത്താണ് കൂടുതലും പുറത്തുനിന്നും ഭക്ഷണം കഴി‍ച്ച് തുടങ്ങിയത്. കഴിഞ്ഞ ഒന്നര വർഷമായിട്ട് എല്ലാ മാസവും എനിക്ക് പനിവരും. നാലഞ്ച് ദിവസം കിടപ്പിലായിരിക്കും. പാരസെറ്റമോൾ കഴിക്കും. ആശുപത്രിയിൽ പോകുമ്പോൾ ആന്റിബയോട്ടിക്സ് കിട്ടും പോകും. അടുത്തമാസം വീണ്ടും പനി വരും. ഒരുതവണ പനി വന്ന് വണ്ടി ഓടിച്ചോണ്ടിരുന്നപ്പോൾ എന്റെ ബോധം പോയി. എന്തോ ഭാ​ഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല. പിന്നീട് മൂന്ന് നാല് മാസത്തേക്ക് പനി ഒന്നും വന്നില്ല. വീണ്ടും ഈ സെപ്റ്റംബറിൽ പനി പിടിച്ചു. വീണ്ടും രണ്ടുമൂന്ന് റൗണ്ട് പനി പിടിച്ചു. ഇതിന് ശേഷം എന്റെ ജീവിതത്തിൽ അതുവരെ അങ്ങനെ ഒരു പനി വന്നിട്ടില്ല. അങ്ങനെ ഒരു പനി വന്നു. ആശുപത്രിയിൽ പോയി ഇഞ്ചെക്ഷനൊക്കെ എടുത്തപ്പോൾ മാറി. പക്ഷേ മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും വന്നു. വയറിളക്കം പിടിച്ചു. അതിന്റെ ഭീകരത എത്രത്തോളം ആണെന്ന് മനസിലാക്കി തന്ന ദിവസങ്ങൾ. മരിച്ച് പോകുമോന്ന അവസ്ഥ. ഒരു ദിവസം ഭാര്യയേയും കൊണ്ട് ആശുപത്രിയിൽ പോയപ്പോൾ വെറുതെ ഞാൻ ഡോക്ടറെ പോയി കണ്ടു.

അപ്പോൾ തന്നെ ബ്ലെഡ് ടെസ്റ്റ് എടുക്കാൻ പറഞ്ഞു. റിസൾട്ട് കൊടുത്തതും അഡ്മിറ്റാകാൻ പറഞ്ഞു. അങ്ങനെ അഡ്മിറ്റായി. രക്തത്തിൽ അണുബാധയായി. ഒടുവിലാണ് അറിയുന്നത് ടൈഫോയ്ഡ് ആണെന്ന്. ഓരോ അവയവങ്ങളായി അടിച്ചുപോയി, ആള് മരിക്കുന്നു. അതാണ് അവസ്ഥ. എന്റെ അവസ്ഥ എന്തെന്നാൽ ലിവറിനെ ബാധിച്ചു. ഫാറ്റി ലിവർ ​ഗ്രേഡ് ത്രീ. അടുത്തഘട്ടം എന്നത് ലിവർ സിറോസിസ് ആണ്. എന്റെ നെറ്റി നല്ല കറുത്താണ് ഇരിക്കുന്നത്. ഇങ്ങനെ ഏതെങ്കിലും ഭാ​ഗത്ത് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ വേ​ഗം ഡോക്ടറെ കാണണം. കാരണം നിങ്ങളുടെ ലിവർ പ്രശ്നമാണ്. ലിവർ അടിച്ചു പോയെന്ന് എന്റെ നെറ്റിയിൽ എഴുതി വച്ചിരിക്കുകയാണ്. കുഞ്ഞിനെ കാണാൻ പറ്റില്ലേന്ന് വരെ ചിന്തിച്ച് പോയി. കുടലിലൊക്കെ പ്രശ്നമായി. വയറ് ഫുൾ എരിച്ചിൽ. കുടലിന് അകത്ത് മുറിവായി അത് പുണ്ണായി. മാസലകളൊന്നും ഇല്ലാതെ ഭക്ഷണം കഴിച്ചു. നോൺ വെജ് കഴിക്കുന്നതിനെ പറ്റി ചിന്തിക്കുകയെ വേണ്ട. കൃത്യമായി ആഹാരം കഴിച്ചൊക്കെ വന്നപ്പോൾ അണുബാധ മാറി. പിന്നീട് കൊളസ്ട്രോൾ. എല്ലാവരും അവരവരുടെ ആരോ​ഗ്യം ശ്രദ്ധിക്കുക. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് കുറക്കുക. ഫുഡ് കൺട്രോൾ ചെയ്യുക.

PREV
Read more Articles on
click me!

Recommended Stories

ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്
ബിടിഎസ് താരം വി ചരിത്രം കുറിച്ചു: ചൈനീസ് സോഷ്യൽ മീഡിയയിൽ 'പ്ലാറ്റിനം ടിയർ' നേടുന്ന ഏക ബിടിഎസ് അംഗം