ആലാപനം എം ജി ശ്രീകുമാര്‍, ചിന്മയി; 'ദി പ്രൊട്ടക്ടറി'ലെ വീഡിയോ ഗാനം എത്തി

Published : Jun 16, 2025, 09:08 AM IST
the protector malayalam movie video song mg sreekumar chinmayi

Synopsis

തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം

ഷൈൻ ടോം ചാക്കോ നായകനാകുന്ന 'ദി പ്രൊട്ടക്ടർ' സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. 'മയിലാടും മാമല മേലെ...' എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റോബിൻസ് അമ്പാട്ടിന്‍റെ വരികൾക്ക് ജിനോഷ് ആന്‍റണി സംഗീതമൊരുക്കി എം ജി ശ്രീകുമാറും ചിന്മയിയും കൂടി ആലപിച്ചിരിക്കുന്ന ഗാനം അമ്പാട്ട് ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായിരിക്കുന്നത്. ജി എം മനു സംവിധാനം ചെയ്ത് അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിക്കുന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

ഹൊറർ ഇൻവെസ്റ്റിഗേഷൻ ജോണറിലെത്തുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ഷൈൻ ടോം ചാക്കോ എത്തിയിരിക്കുന്നത്. സഹ സംവിധായകനായി സിനിമയിലെത്തി ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവടു മാറ്റിയ ഷൈൻ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിൽ സിനിമകളിൽ എത്തിയിട്ടുണ്ട്. ഇക്കുറിയും നായക വേഷത്തിൽ ഞെട്ടിച്ചിരിക്കുകയാണ് താരം.

തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്‍റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം രജീഷ് രാമൻ, എഡിറ്റർ താഹിർ ഹംസ, സംഗീത സംവിധാനം ജിനോഷ് ആന്‍റണി, ബിജിഎം സെജോ ജോൺ, കലാസംവിധാനം സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം അഫ്സൽ മുഹമ്മദ്, മേക്കപ്പ് സുധി സുരേന്ദ്രൻ, സ്റ്റണ്ട് മാഫിയ ശശി, നൃത്തസംവിധാനം രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ, ഗാനരചന റോബിൻസ് അമ്പാട്ട്, സ്റ്റിൽസ് ജോഷി അറവക്കൽ, വിതരണം അമ്പാട്ട് ഫിലിംസ്, ഡിസൈൻ പ്ലാൻ 3, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

PREV
Read more Articles on
click me!

Recommended Stories

മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'
ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി