'കരിക്കിന്‍റെ മാവേലിപാട്ടിന്' വിജയിയുടെ വാരിസ് ഡാന്‍സ് - വീഡിയോ വൈറല്‍

Published : Jan 17, 2023, 01:01 PM IST
'കരിക്കിന്‍റെ മാവേലിപാട്ടിന്' വിജയിയുടെ വാരിസ് ഡാന്‍സ് - വീഡിയോ വൈറല്‍

Synopsis

ചിത്രം അഞ്ച് ദിവസം കൊണ്ട് 150 കോടിയിലേറെ നേടിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. ആഗോള ഗ്രോസ് ആണിത്. 

തിരുവനന്തപുരം: വിജയ് നായകനായ വാരിസ് തീയറ്ററുകളില്‍ മികച്ച പ്രതികരണം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം  റിലീസിന് ശേഷം ആദ്യമായി വാരിസിന്‍റെ കളക്ഷന്‍ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ്. ചിത്രം അഞ്ച് ദിവസം കൊണ്ട് 150 കോടിയിലേറെ നേടിയെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. ആഗോള ഗ്രോസ് ആണിത്. 

ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. 

ഇപ്പോള്‍ ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ട്രോള്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൂന്ന് ദിവസം മുന്‍പാണ് സെലിബ്രേഷന്‍ ഓഫ് വാരിസ് എന്ന പേരില്‍ ഒരു മ്യൂസിക് വീഡിയോ പുറത്തിറങ്ങിയത്. ഇതില്‍ അവസാന ഭാഗത്ത് വിജയിയും രശ്മികയും സംഘവും കളിക്കുന്ന ഡാന്‍സില്‍ കരിക്കിന്‍റെ 'മാവേലി ഗാനം' കയറ്റിയാണ് ഈ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. 

ഇത്തരത്തില്‍ നിരവധി ട്രോള്‍ വീഡിയോ ചെയ്യുന്ന ആഷ് കട്ട്സ് (ashcutzz) എന്ന അക്കൌണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ഇതേ പാട്ടിലെ രംഗങ്ങള്‍ക്ക് ഷേക്സ്പിയര്‍ എംഎ മലയാളത്തിലെ ഒരു ഗാനം മിക്സ് ചെയ്ത ട്രോള്‍ വീഡിയോയും ഈ അക്കൌണ്ടില്‍ നിന്നും വന്നിരുന്നു.  പെര്‍ഫെക്ട് പാട്ട് എന്നാണ് പലരും ഈ വീഡിയോയ്ക്ക് കമന്‍റ് ചെയ്യുന്നത്. 

യുഎസില്‍ കരിയര്‍ ബെസ്റ്റ് കളക്ഷനുമായി അജിത്ത് കുമാര്‍; 'തുനിവ്' ഇതുവരെ നേടിയത്

വിജയ് ചിത്രം വിജയമോ? 'വാരിസ്' കളക്ഷന്‍ ആദ്യമായി വെളിപ്പെടുത്തി നിര്‍മ്മാതാക്കള്‍ 

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്