Asianet News MalayalamAsianet News Malayalam

യുഎസില്‍ കരിയര്‍ ബെസ്റ്റ് കളക്ഷനുമായി അജിത്ത് കുമാര്‍; 'തുനിവ്' ഇതുവരെ നേടിയത്

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക

thunivu usa box office reached 1 million dollars ajith kumar manju warrier
Author
First Published Jan 17, 2023, 8:46 AM IST

അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്ന ഒരു പൊങ്കല്‍ സീസണ്‍. കോളിവുഡ് എക്കാലവും കാണുന്ന ഒരു സ്വപ്നം യാഥാര്‍ഥ്യമായ വാരാന്ത്യമാണ് ഇക്കഴിഞ്ഞത്. വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ വാരിസ്, അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. മികച്ച ഇനിഷ്യല്‍ ലഭിച്ച് ബോക്സ് ഓഫീസില്‍ തുടരുന്ന ചിത്രങ്ങളുടെ കളക്ഷന്‍ കണക്കുകള്‍ ട്രാക്കര്‍മാര്‍ പുറത്തുവിടുന്നുണ്ട്. ചിത്രങ്ങള്‍ വിവിധ മാര്‍ക്കറ്റുകളില്‍ നേടിയ കളക്ഷന്‍ സംബന്ധിച്ച വേറിട്ട കണക്കുകളും ലഭ്യമാണ്. ഇപ്പോഴിതാ തുനിവ് യുഎസില്‍ നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.

തുനിവ് അമേരിക്കയില്‍ നിന്ന് ആദ്യ അഞ്ച് ദിനങ്ങളില്‍ നേടിയത് 1 മില്യണ്‍ ഡോളര്‍ (8.17 കോടി രൂപ) ആണെന്ന് വിവിധ ട്രാക്കര്‍മാര്‍ ട്വീറ്റ് ചെയ്യുന്നു. യുഎസില്‍ ഒരു അജിത്ത് കുമാര്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് അഞ്ച് ദിനങ്ങളില്‍ ചിത്രം നേടിയത് 100 കോടിക്ക് മുകളില്‍ ആയിരുന്നു. തമിഴ്നാട്ടില്‍ ആദ്യ ദിനം ചിത്രം നേടിയത് 21 കോടി ആയിരുന്നു. അവിടെ അജിത്തിന്‍റെ കരിയറിലെ രണ്ടാമത്തെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ഇത്. വലിമൈയുടെ തമിഴ്നാട്ടിലെ ആദ്യദിന നേട്ടം 28.05 കോടി ആയിരുന്നു.

ALSO READ : വിജയ് ചിത്രം വിജയമോ? 'വാരിസ്' കളക്ഷന്‍ ആദ്യമായി വെളിപ്പെടുത്തി നിര്‍മ്മാതാക്കള്‍

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായിക എന്നത് മലയാളികളെ സംബന്ധിച്ച് ഏറെ താല്‍പര്യമുണര്‍ത്തുന്ന ഘടകമാണ്. എച്ച് വിനോദ് ആണ് ചിത്രത്തിന്‍റെ സംവിധാനം. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. 

Follow Us:
Download App:
  • android
  • ios