Vikram Song : കമല്‍, ദി ആക്റ്റര്‍; 'വിക്രം' വീഡിയോ സോംഗ്

Published : Aug 02, 2022, 12:48 PM ISTUpdated : Aug 02, 2022, 04:53 PM IST
Vikram Song : കമല്‍, ദി ആക്റ്റര്‍; 'വിക്രം' വീഡിയോ സോംഗ്

Synopsis

കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു വിക്രം

കമല്‍ ഹാസന്‍റെ (Kamal Haasan) താരപരിവേഷം പുതിയ കാലത്തിന് അനുയോജ്യമായ രീതിയില്‍ അവതരിപ്പിച്ചതോ ഫഹദും വിജയ് സേതുപതിയും അടക്കമുള്ള താരനിരയോ മാത്രമായിരുന്നില്ല വിക്രം (Vikram Movie) വന്‍ വിജയം നേടാനുള്ള കാരണം. മറിച്ച് ചിത്രം പ്രേക്ഷകരുമായി ഉണ്ടാക്കിയ വൈകാരികമായ ഒരു കണക്ഷന്‍ ഏറെ പ്രധാനമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കമല്‍ ഹാസന്‍ എന്ന അഭിനേതാവിന്‍റെ ഭാവപ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ഗാനരംഗം. പോര്‍കണ്ട സിങ്കം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിഷ്ണു ഇടവന്‍ ആണ്. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍.

കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു വിക്രം. കമല്‍ ഹാസന്‍റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയവും. തിയറ്റര്‍ റിലീസിനു പിന്നാലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടി റിലീസ് ആയും എത്തിയിരുന്നു. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ഡിസ്നി. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.

ALSO READ : 'സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേള'; തീരുമാനം പറഞ്ഞ് ലോകേഷ് കനകരാജ്

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്