വിക്രത്തിനു ശേഷം രണ്ട് ചിത്രങ്ങളാണ് ലോകേഷിന്‍റേതായി പറഞ്ഞുകേള്‍ക്കുന്നത്

ചുരുങ്ങിയ കാലത്തിനുള്ളില്‍ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ് (Lokesh Kanagaraj). 2017ല്‍ മാനഗരം എന്ന ചിത്രവുമായി തമിഴ് സിനിമയില്‍ അരങ്ങേറിയ ലോകേഷ് കൈതിയിലൂടെയാണ് ആദ്യ കരിയര്‍ ബ്രേക്ക് നേടിയത്. മൂന്നാം ചിത്രം മാസ്റ്ററും വന്‍ ഹിറ്റ് ആക്കിയ ലോകേഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് പക്ഷേ ഏറ്റവും ഒടുവിലെത്തിയ ചിത്രം വിക്രം ആയിരുന്നു. പുതിയ രണ്ട് പ്രോജക്റ്റുകള്‍ അദ്ദേഹത്തിന്‍റേതായി പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ തന്‍റെ ഒരു തീരുമാനം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ നിന്ന് എടുക്കാന്‍ പോകുന്ന ഇടവേളയെക്കുറിച്ചാണ് അത്.

സുഹൃത്തുക്കളെ, എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണ് ഞാന്‍. എന്‍റെ അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി ഞാന്‍ ഉടന്‍ തിരിച്ചെത്തും. വീണ്ടും കാണാം, സ്നേഹത്തോടെ ലോകേഷ് കനകരാജ്, ലോകേഷ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കുറിച്ചു.

Scroll to load tweet…

കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു വിക്രം. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്. ഗിരീഷ് ഗംഗാധരൻ ആയിരുന്നു ഛായാഗ്രാഹകൻ.

ALSO READ : കേരളത്തിലെ വിജയം, 'പാപ്പന്‍റെ' റെസ്റ്റ് ഓഫ് ഇന്ത്യ അവകാശത്തിന് വന്‍ തുക?

വിക്രത്തിനു ശേഷം രണ്ട് ചിത്രങ്ങളാണ് ലോകേഷിന്‍റേതായി പറഞ്ഞുകേള്‍ക്കുന്നത്. ഒന്ന് മാസ്റ്ററിനു ശേഷം വിജയ് നായകനാവുന്ന തമിഴ് ചിത്രമാണ്. വിജയ്‍യുടെ കരിയറിലെ 67-ാം ചിത്രമായിരിക്കും ഇത്. മറ്റൊന്ന് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ബോളിവുഡ് ചിത്രമാണ്. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം.