ആധാർ ഇതുവരെ പുതുക്കിയില്ലേ? ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം, സൗജന്യമായി ചെയ്യാനുള്ള സമയം അവസാനിക്കും

Published : Sep 07, 2025, 04:41 PM IST
aadhaar card

Synopsis

ഓഫ്‌ലൈനായി ആധാർ പുതുക്കയാണെങ്കിൽ, അതായത് ആധാർ സെന്ററുകളിൽ നേരിട്ട് എത്തി ചെയ്യുകയാണെങ്കിൽ ഫീസ് നൽകേണ്ടി വരും

ന്ത്യയിലെ ഏതൊരു പൗരന്റെയും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. പത്ത് വർഷത്തിൽ അധികമായ ആധാർ കാർഡുകൾ നിര്ബന്ധമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശമുണ്ട്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ആധാർ കാർഡ് ഉടമകൾക്ക് അവരുടെ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനോ തിരുത്താനോ ഏതാനും ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. സെപ്റ്റംബർ 14 വരെയാണ് സൗജന്യമായി ആധാർ പുതുക്കാൻ അവസരമുള്ളത്. അതായത് 8 ദിവസം കൂടി യാതൊരു നിരക്കും കൂടാതെ പൗരന്മാർക്ക് അവരുടെ ആധാർ രേഖകൾ ഓൺലൈനായി പുതുക്കാമെന്നർത്ഥം.

ഓഫ്‌ലൈനായി ആധാർ പുതുക്കയാണെങ്കിൽ, അതായത് ആധാർ സെന്ററുകളിൽ നേരിട്ട് എത്തി ചെയ്യുകയാണെങ്കിൽ 50 രൂപ ഫീസ് നൽകേണ്ടി വരും. പൗരന്മാർക്ക് https://myaadhaar.uidai.gov.in എന്നതിലൂടെ ആധാർ ഓൺലൈൻ ആയി പുതുക്കാം.

പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടി വരും.

ആധാർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം

* ആദ്യം https://uidai.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക

* ആധാർ അപ്ഡേറ്റ് ചെയ്യുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

* ഇനി OTP വഴി ആധാർ നമ്പർ നൽകി ലോഗിൻ ചെയ്യുക.

* ഇനി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.

* വിലാസം എന്നത് തിരഞ്ഞെടുക്കുക.

* ആധാർ അപ്‌ഡേറ്റ് ചെയ്യാൻ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യണം.

* ഇപ്പോൾ അപ്ഡേറ്റ് ചെയ്ത വിലാസവുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ അപ്ലോഡ് ചെയ്യുക.

* ഇതിന് ശേഷം ഒരു റിക്വസ്റ്റ് നമ്പർ ജനറേറ്റ് ചെയ്യും.

* ഈ നമ്പർ സേവ് ചെയ്യുക. കുറച്ച് ദിവസങ്ങൾക്ക് ശേഷം നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യും.

* അഭ്യർത്ഥന നമ്പർ വഴി നിങ്ങളുടെ ആധാറിന്റെ നില പരിശോധിക്കാം.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?