മഴ കനക്കുന്നു, സാമ്പത്തിക നഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ വേണോ? അറിയാം ക്ലൈമറ്റ് സേഫ് പോളിസിയെ

Published : Jun 16, 2025, 06:58 PM IST
 Mumbai Rain Mystery

Synopsis

ക്ലൈമറ്റ് സേഫ് പോളിസിയുടെ പ്രത്യേകത. വർഷത്തിൽ പലതവണ ഈ ഇൻഷുറൻസ് വാങ്ങാം.

 

മഴക്കാലമാണ് ഇത്, ശക്തമായ മഴ ആളുകളെ പല തരത്തിൽ ബാധിച്ചേക്കാം. മഴ കനക്കുന്നതോടെ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ വരെ നീണ്ടുനിൽക്കുന്ന വരുമാന നഷ്ടം ഉണ്ടായേക്കാം. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടങ്ങൾ ലഘൂകരിക്കുന്നതിന്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്ന്റെ പോളിസിയാണ് ക്ലൈമറ്റ് സേഫ്.

ക്ലൈമറ്റ് സേഫ് : സവിശേഷതകളും ആനുകൂല്യങ്ങളും

നീണ്ടുനിൽക്കുന്ന മഴ , അമിതമായ മഴ മൂലമുണ്ടാകുന്ന അപകടങ്ങൾ, കഠിനമായ കാലാവസ്ഥ കാരണം ദിവസ വേതന തൊഴിലാളികളുടെ വരുമാനനഷ്ടം, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങൾ എന്നിവയിൽ നിന്നുള്ള വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ, കഠിനമായ കാലാവസ്ഥയിൽ വിൽപ്പന കുറയൽ, വെള്ളപ്പൊക്കം മൂലമുള്ള വിതരണ ശൃംഖലയിലെ കാലതാമസം ഉയർന്ന വൈദ്യുതി ഉപയോഗം മൂലമുള്ള വർദ്ധിച്ച ജീവിതച്ചെലവ്, അപ്രതീക്ഷിത യാത്രാ ചെലവുകൾ, എന്നിവയിൽ കവറേജ് നൽകുന്നുവെന്നതാണ് ക്ലൈമറ്റ് സേഫ് പോളിസിയുടെ പ്രത്യേകത. വർഷത്തിൽ പലതവണ ഈ ഇൻഷുറൻസ് വാങ്ങാം. ഇൻഷുറൻസ് സെറ്റിൽമെൻറുകൾ പൂർണമായും ഓട്ടോമാറ്റിക്ക് ആണ്. ഉപഭോക്താവ് ക്ലെയിമിൻറെ കാര്യം അറിയിക്കേണ്ടതില്ലെന്ന് മാത്രമല്ല ഏഴ് ദിവസത്തിനുള്ളിൽ ഓട്ടോമാറ്റിക് ക്ലെയിം നടക്കും

റീട്ടെയിൽ ഉപഭോക്താക്കൾ, ഓഫീസ് യാത്രക്കാർ, ഓട്ടോ/ടാക്സി ഡ്രൈവർമാർ, റീട്ടെയിൽ ഷോപ്പ് ഉടമകൾ, ഡെലിവറി ഏജൻറുമാർ, ഹോം സർവീസ് പ്രൊഫഷണലുകൾ, ഗിഗ് തൊഴിലാളികൾ, വീട്ടുടമസ്ഥർ, കാലാവസ്ഥാ സംബന്ധമായ വരുമാന നഷ്ടം അല്ലെങ്കിൽ കടുത്ത ചൂട്, തിരമാലകൾ, അമിതമായ മഴ എന്നിവ ഉൾപ്പെടെയുള്ള കാലാവസ്ഥാ സംബന്ധമായ അപകടസാധ്യതകൾ കാരണം വർദ്ധിച്ച ചെലവുകൾ നേരിടുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ പോളിസി.

കാലാവസ്ഥാ പ്രതികൂലമായ പ്രദേശങ്ങളിലെ തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ സാധ്യതയും ആഘാതവും നിർണ്ണയിക്കാൻ ഇൻഷുറർ , കാലാവസ്ഥാ മോഡലുകൾ, വിവിധ അപകടസാധ്യത ഘടകങ്ങൾ എന്നിവ വിശകലനം ചെയ്യുന്നു. വിലയിരുത്തിയ അപകടസാധ്യതയെ അടിസ്ഥാനമാക്കി, കവറേജ് ലഭിക്കുന്നതിന് പോളിസി ഉടമകൾ നൽകേണ്ട പ്രീമിയങ്ങൾ ഇൻഷുറർ കണക്കാക്കും

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?