
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയം വീണ്ടുമെത്തി. നികുതിദായകര്‍ റിട്ടേണിനുള്ള രേഖകള്‍ ക്രമീകരിക്കുന്ന തിരക്കിലാണ്. ശമ്പളവരുമാനക്കാര്‍ ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട 7 പ്രധാന കാര്യങ്ങള്‍ താഴെ നല്‍കുന്നു:
1. നികുതി സമ്പ്രദായം തിരഞ്ഞെടുക്കുക:നിക്ഷേപവും വരുമാന നിലയും അനുസരിച്ച് നികുതി സമ്പ്രദായം തിരഞ്ഞെടുക്കുക.പഴയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് തൊഴിലുടമയെ അറിയിക്കേണ്ടതാണ്. അല്ലെങ്കില്‍, പുതിയ നികുതി സമ്പ്രദായം സ്വയമേവ തിരഞ്ഞെടുക്കപ്പെടും.
2. ഫോം 16 നിര്‍ബന്ധം: ശമ്പളവരുമാനക്കാര്‍ തൊഴിലുടമയില്‍ നിന്ന് നിര്‍ബന്ധമായും വാങ്ങേണ്ട ഒരു രേഖയാണ് ഫോം 16. ജീവനക്കാര്‍ക്ക് വേണ്ടി തൊഴിലുടമ അടച്ച ടിഡിഎസ് വിവരങ്ങള്‍ ഇതില്‍ ഉണ്ടാകും.
3. ഫോം 26AS ഉപയോഗിച്ച് വിവരങ്ങള്‍ ഒത്തുനോക്കുക: ഫോം 16-ല്‍ നല്‍കിയിട്ടുള്ള ടിഡിഎസ് വിവരങ്ങള്‍ ഫോം 26AS ഉപയോഗിച്ച് നികുതിദായകന് ഒത്തുനോക്കാവുന്നതാണ്. ശമ്പളം, സേവിംഗ്‌സ് അക്കൗണ്ടിലെയും സ്ഥിര നിക്ഷേപങ്ങളിലെയും പലിശ എന്നിവയുള്‍പ്പെടെ ഒരു നികുതിദായകന്റെ വിവിധ വരുമാന സ്രോതസ്സുകളില്‍ നിന്ന് ടിഡിഎസ് അല്ലെങ്കില്‍ ടിസിഎസ് ആയി കിഴിച്ച തുകയുടെ വിവരങ്ങള്‍ നല്‍കുന്ന ഒരു സ്റ്റേറ്റ്‌മെന്റാണ് ഫോം 26AS.
4. എച്ച്ആര്‍ എഇളവ്: ഹൗസ് റെന്റ് അലവന്‍സ് ഇളവിന് അര്‍ഹതയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പഴയ നികുതി സമ്പ്രദായം വഴി റിട്ടേണ്‍ ഫയല്‍ ചെയ്യാം. മറിച്ചാണെങ്കില്‍, ഒരു ശമ്പളവരുമാനക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കാം.
6. ഓഹരിയിലെ നിക്ഷേപം: ശമ്പളവരുമാനക്കാര്‍ സ്റ്റോക്കുകളില്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കില്‍ ITR-2 വഴി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം.
7. ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാനം: ഒരു വീട്ടില്‍ നിന്ന് മാത്രം വരുമാനമുള്ള ശമ്പളവരുമാനക്കാര്‍ക്ക് ITR-1 ഫയല്‍ ചെയ്യാം. എന്നാല്‍ ഒന്നിലധികം വീടുകളില്‍ നിന്ന് വരുമാനമുണ്ടെങ്കില്‍ ITR-2 ആണ് ഫയല്‍ ചെയ്യേണ്ടത്.