യുഎഎന്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് എന്തിന്? നേട്ടങ്ങൾ നിരവധി

Published : Sep 06, 2025, 01:31 PM IST
EPFO UAN Activation Deadline

Synopsis

കമ്പനി മാറുമ്പോഴോ, വിരമിക്കുമ്പോഴോ പിഎഫ് അകൗണ്ടുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടികള്‍ ലളിതമായി നിര്‍വഹിക്കാൻ ഇതിലൂടെ സാധിക്കും

പ്രൊവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് ഏറെ ഗുണകരമായ ഒന്നാണ് യൂണിവേഴ്സല്‍ അകൗണ്ട് നമ്പര്‍ അഥവാ യുഎഎന്‍, ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കുന്നത്. കമ്പനി മാറുമ്പോഴോ, വിരമിക്കുമ്പോഴോ പിഎഫ് അകൗണ്ടുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടികള്‍ ലളിതമായി നിര്‍വഹിക്കാൻ ഇതിലൂടെ സാധിക്കും. പിഎഫ് ബാലന്‍സ് തുക പെട്ടെന്ന് അറിയാനും, പണം പിന്‍വലിക്കുന്നത് അനായാസകരമാക്കാനും യുഎഎന്‍ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കുന്നതിലൂടെ കഴിയും. കൂടാതെ പിഎഫ് അകൗണ്ടിലേക്ക് വരുന്ന പണത്തിന്‍റെ വിവരങ്ങള്‍ ലഭിക്കാനും ഇത് സഹായിക്കും.

എന്താണ് യുഎഎന്‍?

പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ ഓരോ അംഗത്തിനും നല്‍കുന്ന 12 അക്ക നമ്പര്‍ ആണ് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ . ജോലി ചെയ്യുന്ന കമ്പനി ഏതാണെങ്കിലും പിഎഫിന്‍റെ സമഗ്രമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് യുഎഎന്‍ സഹായകരമാണ്.

യുഎഎന്‍ ബാങ്ക് അക്കൗണ്ടുമായി എങ്ങനെ ബന്ധിപ്പിക്കാം?

ഘട്ടം 1: ഇപിഎഫ്ഒ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക

(വുേേെ://ൗിശളശലറുീൃമേഹാലാ.ലുളശിറശമ.ഴീ്.ശി/ാലായലൃശിലേൃളമരല/)

ഘട്ടം 2: മാനേജ് ടാബിന് കീഴില്‍, ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് കെവൈസി തിരഞ്ഞെടുക്കുക

ഘട്ടം 3: അടുത്ത പേജില്‍, ഏത് ബാങ്ക് അക്കൗണ്ടാണ് ചേര്‍ത്തിരിക്കുന്നതെന്ന് പരിശോധിക്കാം. ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കുക.

ഘട്ടം 4: ബാങ്ക് അക്കൗണ്ട് നമ്പറും ഐ എഫ് എസ് സി കോഡും സ്ഥിരീകരിക്കുക. ഐ എഫ് എസ് സി ടാബ് പരിശോധിക്കുക എന്നതില്‍ ക്ലിക്കുചെയ്യുക

ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും

ഘട്ടം 5: ഒടിപി നല്‍കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍ സ്ഥിരീകരണ പ്രക്രിയയിലാണെന്ന് ഒരു അറിയിപ്പ് ലഭിക്കും

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?