10 ദിവസം മാത്രം; ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ളവർ ശ്രദ്ധിക്കുക, അറിയേണ്ടതെല്ലാം

Published : Sep 05, 2025, 10:14 PM IST
ITR i-Filing Portal 3.0:

Synopsis

സെപ്റ്റംബർ 15നു മുമ്പായി ഐടിആർ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ എന്ത് സംഭവിക്കും?

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 15 ആണ്. ഇനി വെറും 10 ദിവസങ്ങൾ മാത്രമാണ്. ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇനിയും വൈകിപ്പിക്കാതിരിക്കുക. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ അവസാന തിയതിക്ക് മിൻപ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കില്ല.

സെപ്റ്റംബർ 15നു മുമ്പായി ഐടിആർ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ എന്ത് സംഭവിക്കും?

കൃത്യസമയത്ത് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഡിസംബർ 31-നകം നിങ്ങൾക്ക് റിട്ടേൺ ഫയൽ ചെയ്യാം. എന്നാൽ പിഴയായി വലിയ തുക നൽകേണ്ടി വരും. കൂടാതെ മറ്റ് ചില സാമ്പത്തിക പ്രത്യാഘാതങ്ങളും ഉണ്ടാക്കും

ഓൺലൈൻ വഴി എങ്ങനെ ഫയൽ ചെയ്യാം

ഘട്ടം 1: ആദായ നികുതി വെബ്‌സൈറ്റ് https://www.incometax.gov.in/iec/foportal/ തുറന്ന് നിങ്ങളുടെ പാൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.

സ്റ്റെപ്പ് 2: ഇതിനുശേഷം ഫയൽ ഇൻകം ടാക്സ് റിട്ടേണിൽ ക്ലിക്ക് ചെയ്യണം.

ഘട്ടം 3: അടുത്ത ഘട്ടത്തിൽ നിങ്ങൾ മൂല്യനിർണ്ണയ വർഷം തിരഞ്ഞെടുക്കണം. 2023-24 സാമ്പത്തിക വർഷത്തേക്കാണ് നിങ്ങൾ ഐടിആർ ഫയൽ ചെയ്യുന്നതെങ്കിൽ, നിങ്ങൾ അസസ്‌മെൻ്റ് ഇയർ (AY) 2024-25 തിരഞ്ഞെടുക്കേണ്ടതുണ്ട്.

ഘട്ടം 4: ഇതിന് ശേഷം നിങ്ങൾ എന്താണെന്ന് രേഖപ്പെടുത്തണം. അതായത്, വ്യക്തി, HUF, മറ്റ് ഓപ്ഷനുകൾ എന്നിവ ലഭ്യമാകും. ഇതിൽ നിന്നും 'വ്യക്തിഗത' എന്നതിൽ ക്ലിക്ക് ചെയ്യാം.

ഘട്ടം 5: ഇതിന് ശേഷം ഐടിആർ തരം തിരഞ്ഞെടുക്കണം. ഇന്ത്യയിൽ 7 തരം ഐടിആ ഉണ്ട്. ഐടിആറിൻ്റെ 1 മുതൽ 4 വരെയുള്ള ഫോമുകൾ വ്യക്തികൾക്കും HUF-നുമുള്ളതാണ്.

ഘട്ടം 6: അടുത്ത ഘട്ടത്തിൽ നിങ്ങൾ ഐടിആറിൻ്റെ തരവും കാരണവും തിരഞ്ഞെടുക്കണം. അടിസ്ഥാന ഇളവുകളേക്കാൾ കൂടുതൽ നികുതി നൽകേണ്ട വരുമാനം പോലുള്ള ഓപ്ഷനുകൾ നിങ്ങൾ ഇവിടെ തിരഞ്ഞെടുക്കേണ്ടതുണ്ട്, താഴെ നൽകിയിരിക്കുന്ന ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യണം.

ഘട്ടം 7: വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇവിടെ നിങ്ങൾ പാൻ, ആധാർ, പേര്, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ എന്നിവ നൽകി സാദൂകരിക്കണം. ഇവിടെ നിങ്ങൾ വരുമാനം, നികുതി, ഇളവ് കിഴിവ് എന്നിവയുടെ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ഇതിന് ശേഷം ഉണ്ടാക്കിയേക്കും.

PREV
Read more Articles on
click me!

Recommended Stories

കേൾക്കുന്നതെല്ലാം സത്യമല്ല! പലതും വെറുതേ പറയുന്നതാണെന്നേ, സാമ്പത്തിക കാര്യങ്ങളിൽ സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട മിഥ്യാധാരണകൾ
സ്മാർട്ട് ആയി ഉപയോഗിക്കാം പേഴ്സണൽ ലോൺ! ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ..