ഫണ്ട് ആവശ്യം വരുമ്പോൾ മ്യൂച്വൽ ഫണ്ട് വിൽക്കാൻ വരട്ടെ, പണയം വെച്ചാൽ വായ്പ ഉറപ്പ്

Published : Mar 10, 2025, 05:47 PM IST
ഫണ്ട് ആവശ്യം വരുമ്പോൾ മ്യൂച്വൽ ഫണ്ട് വിൽക്കാൻ വരട്ടെ, പണയം വെച്ചാൽ വായ്പ ഉറപ്പ്

Synopsis

അത്യാവശ്യ ഘട്ടങ്ങളിൽ നിക്ഷേപം പിൻവലിക്കുന്നതിനു പകരം മ്യൂച്ചൽ ഫണ്ട് യൂണിറ്റുകൾ പണയപ്പെടുത്തി ലോൺ എടുക്കാം

മ്യൂച്വൽഫണ്ടിൽ നിക്ഷ്ഷേപിച്ചിട്ടുള്ള വ്യക്തികളാണോ... പൊതുവെ, സാമ്പത്തികമായ അടിയന്തര സാഹചര്യങ്ങളിൽ, മ്യൂച്ചൽ ഫണ്ട് നിക്ഷേപം പിൻവലിക്കാനുള്ള പ്രവണത നിക്ഷേപകർ കാണിക്കാറുണ്ട്. എന്നാൽ ഇത്തരക്കാർ നിക്ഷേപ ലക്ഷ്യങ്ങളെ മറന്നുപോകുന്നു എന്നതാണ് വാസ്തവം. എന്നാൽ ഇങ്ങനെ മ്യൂച്വൽ ഫണ്ട് പണയം വെക്കാതെ ഇതിനെ പണയം വെച്ചുകൊണ്ട് ലോൺ ലഭിക്കുമെന്ന്ന പലർക്കും അറിയില്ല. മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ ഈടായി പണയം വയ്ക്കുന്നതിലൂടെ, ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പ എടുക്കാം.

അത്യാവശ്യ ഘട്ടങ്ങളിൽ നിക്ഷേപം പിൻവലിക്കുന്നതിനു പകരം മ്യൂച്ചൽ ഫണ്ട് യൂണിറ്റുകൾ പണയപ്പെടുത്തി ലോൺ എടുക്കുന്നത് പരിഗണിച്ചാൽ, നിക്ഷേപകരുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളും വഴുതിമാറില്ല. നിക്ഷേപകർക്കും കമ്പനികൾക്കുമെല്ലാം അവരുടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിന്മേൽ വായ്പ എടുക്കാൻ സാധിക്കും. സാധാരണയായി ബാങ്കുകളും എൻബിഎഫ്സികളും ലാർജ്-ക്യാപ് ഇക്വിറ്റി ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ, ലിക്വിഡ് ഫണ്ടുകൾ എന്നിവ പണയമായി സ്വീകരിക്കാറുണ്ട്. 

എത്ര തുക കിട്ടും?

ഓഹരി അധിഷ്ഠിത മ്യൂച്ചൽ ഫണ്ടുകളാണെങ്കിൽ അറ്റ ആസ്തി മൂല്യത്തിന്റെ (NAV) 50 ശതമാനത്തോളം തുക വായ്പ എടുക്കാനാകും. എന്നാൽ ഫിക്‌സഡ് ഇൻകം മ്യൂച്ചൽ ഫണ്ടുകളാണെങ്കിൽ അറ്റ ആസ്തി മൂല്യത്തിന്റെ 70-80 ശതമാനം വരെ വായ്പയായി എടുക്കാൻ അനുവദിക്കാം.

ലോണിന് എങ്ങനെ അപേക്ഷിക്കാം?

വായ്പയ്ക്ക് അപേക്ഷ്ഷിക്കുന്നതിന്  മ്യൂച്വൽ ഫണ്ട് ഹോൾഡിംഗുകളുടെ വിശദാംശങ്ങൾ നൽകി അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം ഓൺലൈനായി അപേക്ഷിക്കാം അല്ലെങ്കിൽ വായ്പ നൽകുന്ന ബാങ്കിൻ്റെ ബ്രാഞ്ച് സന്ദർശിക്കാം.

നടപടികൾ:

മ്യൂച്ചൽ ഫണ്ട് യൂണിറ്റിന്മേൽ വായ്പ എടുക്കുന്നതിനായി, ധനകാര്യ സ്ഥാപനം/ ബാങ്കുകൾ എന്നിവരെ നിക്ഷേപകന് സമീപിക്കാം. മിക്ക ധനകാര്യ സ്ഥാപനങ്ങളും ഇതിനായുള്ള മുഴുവൻ നടപടി ക്രമങ്ങളും ഓൺലൈൻ മുഖേനയാക്കിയിട്ടുണ്ട്. ഞൊടിയിടയിൽ ലോൺ അനുവദിക്കുകയും ചെയ്യുന്നു. മ്യൂച്ചൽ ഫണ്ട് രജിസ്ട്രാറിന്റെ രേഖകളിൽ അടയാളപ്പെടുത്തുന്ന നടപടികളും ഓൺലൈൻ മുഖേനയാണ് പൂർത്തിയാക്കുന്നത്.


 
 

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?