ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കുന്നില്ലേ? കാരണം ഇതാകാം, പരിഹാരമുണ്ട്

Published : Jun 10, 2025, 05:41 PM IST
aadhaar

Synopsis

ആധാർ നമ്പർ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ന്നത്തെ കാലത്ത് എന്തിനും ഏതിനും ആധാർ കാർ‌ഡ് നിർബന്ധമാണ്. തിരിച്ചറിയൽ രേഖയായി ഉപയോ​ഗിക്കുമന്ന ആധാർ, സർക്കാർ സബ്സിഡികൾ ഉൾപ്പടെയുള്ളവ ലഭിക്കാൻ ആവശ്യമാണ്. ആധാർ നമ്പർ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം, ക‍ൃത്യസമയത്ത് സർക്കാർ അറിയിപ്പുകൾ ലഭിക്കുന്നതിനും, ഓൺലൈൻ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിനും, നികുതി അടയ്ക്കൽ അല്ലെങ്കിൽ സബ്‌സിഡികൾ ആക്‌സസ് ചെയ്യൽ പോലുള്ള വിവിധ കാര്യങ്ങൾക്കായി ഇത് ​ഗുണം ചെയ്യും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി ഉപയോ​ഗിച്ചാണ് ഈ കാര്യങ്ങളെല്ലാം ചെയ്യാൻ കഴിയുക. ഇങ്ങനെ വരുമ്പോൾ ഒടിപി ലഭിച്ചില്ലെങ്കിൽ എന്തുചെയ്യും?

ലിങ്ക് ചെയ്യാത്ത നമ്പർ, നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ, മറ്റ് സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഇങ്ങനെ സംഭവിക്കാം. മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യുന്നതിനോ വേണ്ടി അടുത്തുള്ള ആധാർ സേവാ കേന്ദ്രത്തിലേക്കോ നിയുക്ത പോസ്റ്റ് ഓഫീസുകളിലേക്കോ ബാങ്കുകളിലേക്കോ പോകാം.

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള ​ഗുണങ്ങൾ

  • ഡിജിലോക്കർ, എംആധാർ ആപ്പ് തുടങ്ങിയ ആധാർ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ഉപയോഗിക്കാം
  • സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അറിയാം
  • ഐടിആർ ഫയൽ ചെയ്യുമ്പോഴും പാസ്‌പോർട്ടുകൾ ലഭിക്കുമ്പോഴും ഇ-വെരിഫിക്കേഷനായി ഒടിപി നൽകാനാകും

ഫോണിലേക്ക് ഒടിപി വരാത്തതിന് കാരണങ്ങൾ ഉണ്ടാകാം

  • ലിങ്ക് ചെയ്ത ഫോൺ നമ്പർ പഴയതാണെങ്കിൽ ഒടിപി ലഭിക്കില്ല
  • നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ അല്ലെങ്കിൽ സാങ്കേതിക തകരാർ
  • മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ

അടുത്തുള്ള ആധാർ സേവാ കേന്ദ്രത്തിലേക്കോ അംഗീകൃത കേന്ദ്രത്തിലേക്കോ പോയാൽ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാൻ കഴിയും. ഇതിന് 50 രൂപ സർവീസ് ചാർജ് നൽകേണ്ടിവരും. 7 മുതൽ 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യപ്പെടും.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?