പേഴ്‌സണല്‍ ലോണ്‍ എടുത്ത് നിക്ഷേപിക്കാമോ? വായ്പ വാങ്ങും മുൻപ് അറിയേണ്ടതെല്ലാം

Published : Aug 31, 2025, 02:02 PM IST
How to Find the Best Personal Loan Providers in Your Area: A Local Guide

Synopsis

ചെലവുകള്‍ക്ക് വേണ്ടി ലോണ്‍ എടുക്കുന്നത് അത്ര ഉചിതമായ കാര്യമല്ല.

ണം കടമെടുക്കുന്നതിന് പല കാരണങ്ങളുണ്ട്. വീട് പുതുക്കിപ്പണിയുന്നതിനും വിവാഹം പോലുള്ള വിശേഷാവസരങ്ങള്‍ക്കും ചിലര്‍ വായ്പയെടുക്കുമ്പോള്‍, മറ്റു ചിലര്‍ ആഭരണങ്ങളും ഗാഡ്‌ജെറ്റുകളും പോലുള്ള വസ്തുക്കള്‍ വാങ്ങാന്‍ ലോണ്‍ എടുക്കുന്നു. എന്നാല്‍ വിനോദയാത്ര പോലുള്ള കാര്യങ്ങള്‍ക്കായി പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നത് വിദഗ്ദ്ധര്‍ പ്രോത്സാഹിപ്പിക്കുന്നില്ല.

സാധാരണയായി പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നത് നിക്ഷേപങ്ങള്‍ക്ക് വേണ്ടിയായിരിക്കണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. ചെലവുകള്‍ക്ക് വേണ്ടി ലോണ്‍ എടുക്കുന്നത് അത്ര ഉചിതമായ കാര്യമല്ല. വീട് പുതുക്കിപ്പണിയുന്നതിന് ലോണ്‍ എടുക്കുന്നതും ഒരു യാത്ര പോകുന്നതിന് ലോണ്‍ എടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. വീട് പുതുക്കിപ്പണിയുന്നത് ഒരു നിക്ഷേപമായി കണക്കാക്കാം. ഇതിലൂടെ ദീര്‍ഘകാലത്തേക്ക് ഗുണങ്ങള്‍ ലഭിക്കും. എന്നാല്‍ യാത്ര പോലുള്ള ചെലവുകള്‍ ഒഴിവാക്കാവുന്നതാണ്.

പേഴ്‌സണല്‍ ലോണ്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍:

ഒഴിവാക്കാവുന്ന ചെലവുകളാണോ? യാത്ര, വിലകൂടിയ ഗാഡ്‌ജെറ്റുകള്‍ വാങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കാവുന്ന ചെലവുകളാണ്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്കായി പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നത് അത്ര നല്ലതല്ല.

അത്യാവശ്യ ചെലവുകളാണോ? ചില ചെലവുകള്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്. ഉദാഹരണത്തിന്, വീട്ടിലെ കല്യാണം, അടിയന്തര സാഹചര്യങ്ങള്‍ എന്നിവ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നത് ന്യായീകരിക്കാവുന്നതാണ്.

ദീര്‍ഘകാല നേട്ടം നല്‍കുമോ? ചില ചെലവുകള്‍ക്ക് ദീര്‍ഘകാലത്തേക്ക് പ്രയോജനം ലഭിക്കും. ഉദാഹരണത്തിന്, വീട് പുതുക്കിപ്പണിയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ലോണ്‍ എടുക്കുന്നത് തെറ്റല്ല.

സാമ്പത്തിക ലക്ഷ്യങ്ങളെ ബാധിക്കുമോ? പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ ഒരു ഭവനവായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, ഇപ്പോള്‍ ഒരു പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നത് നിങ്ങളുടെ ഭവനവായ്പ ലഭിക്കാനുള്ള സാധ്യതയെ കുറച്ചേക്കാം. അതിനാല്‍, ഈ കാര്യവും ശ്രദ്ധിക്കണം.

നിയമപരമായ മുന്നറിയിപ്പ്: ഈ ലേഖനം വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് സ്‌കോര്‍ തുടങ്ങിയവയെക്കുറിച്ച് പൊതുവായ വിവരങ്ങള്‍ നല്‍കാന്‍ മാത്രമുള്ളതാണ്. ഉയര്‍ന്ന പലിശ നിരക്കുകള്‍, മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ തുടങ്ങിയ അപകടസാധ്യതകള്‍ ലോണുകള്‍ക്ക് ഉണ്ട്. അതിനാല്‍, ഏതൊരു വായ്പയും എടുക്കുന്നതിന് മുമ്പ് സാമ്പത്തിക കാര്യങ്ങളില്‍ വിദഗ്ദ്ധരുമായി സംസാരിക്കുന്നത് നല്ലതാണ്.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?